പുരോഗതി നേടുന്ന സംസ്ഥാനങ്ങളോടുള്ള കേന്ദ്ര അവഗണനയ്ക്കെതിരെ ഒന്നിച്ചു നീങ്ങണമെന്ന് 5 സംസ്ഥാനങ്ങളുടെ കോൺക്ലേവ്വിലക്കയറ്റത്തോത് 3.65 ശതമാനമായി കുറഞ്ഞുജ​ർ​മ​ൻ ഐ​ടി ഭീ​മ​നു​മാ​യി ധാ​ര​ണാ​പ​ത്രം ഒ​പ്പി​ട്ട് കേ​ര​ളംചൈന, വിയറ്റ്‌നാം സ്റ്റീൽ ഉൽപന്നങ്ങൾക്ക് ഉയർന്ന തീരുവ ചുമത്താൻ ഇന്ത്യപെട്രോൾ, ഡീസൽ വില കുറയ്ക്കാൻ സമ്മർദ്ദം

പെട്രോളിയം കയറ്റുമതി നികുതി കേന്ദ്രം വർധിപ്പിച്ചു; ആഭ്യന്തര ക്രൂഡ് ഓയിലിന് വന്‍തോതിലുള്ള വിന്ഡ്ഫാള്‍ നികുതി

ന്യൂഡല്‍ഹി: പെട്രോള്‍, ഡീസല്‍, ഏവിയേഷന്‍ ടര്‍ബൈന്‍ ഇന്ധനം (എടിഎഫ്) എന്നിവയുടെ കയറ്റുമതി നികുതി ഉയര്‍ത്തി കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറക്കി. ആഭ്യന്തര റിഫൈനറികളുടെ നേട്ടത്തിന് അധിക വിന്‍ഡ്ഫാള്‍ ടാക്‌സും സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. പെട്രോള്‍, എടിഎഫ് എന്നിവയ്ക്ക് ലിറ്ററിന് 6 രൂപയും ഡീസലിന് ലിറ്ററിന് 13 രൂപയുമാണ് കേന്ദ്രസര്‍ക്കാര്‍ നികുതി ചുമത്തിയത്.
ആഭ്യന്തരമായി ഉല്‍പ്പാദിപ്പിക്കുന്ന ക്രൂഡ് ഓയിലിന് 23,230 രൂപ/ ടണ്‍ വിന്‍ഡ്ഫാള്‍ നികുതി ചുമത്തിയതായും കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം പറയുന്നു. അന്താരാഷ്ട്ര എണ്ണവില ഉയരുമ്പോള്‍ ലഭിക്കുന്ന നേട്ടത്തിന് മുകളിലാണ് ഈ നികുതി ചുമത്തിയിരിക്കുന്നത്. ”റിഫൈനര്‍മാര്‍ ഉണ്ടാക്കുന്ന വിന്‍ഡ്ഫാള്‍ നേട്ടത്തിന് ഭാഗികമായി മാത്രമേ സര്‍ക്കാര്‍ നികുതി ചുമത്തിയിട്ടുള്ളൂ. നേട്ടത്തിന്റെ ഒരു ഭാഗം ഇപ്പോഴും നികുതി രഹിതമാണ്,’ ഔദ്യോഗിക വൃത്തങ്ങള്‍ സിഎന്‍ബിസി ടിവി18 നോട് പറഞ്ഞു.
എന്നിരുന്നാലും, ആഭ്യന്തര വില്‍പ്പന സംബന്ധിച്ച ഈ ഏറ്റവും പുതിയ അറിയിപ്പില്‍ നിന്ന് കയറ്റുമതി കേന്ദ്രീകൃത റിഫൈനറികളെ ഒഴിവാക്കിയിട്ടുണ്ട്. കയറ്റുമതിക്കാര്‍ തങ്ങളുടെ ഡീസല്‍ ഉല്‍പ്പാദനത്തിന്റെ 30 ശതമാനം പ്രാദേശികമായി വില്‍ക്കണമെന്ന് സര്‍ക്കാര്‍ നിബന്ധനയുണ്ട്.
തീരുമാനം പുറത്തുവന്നതിന് പിന്നാലെ, റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഓഹരികള്‍ ഇന്നലെ 7 ശതമാനം ഇടിഞ്ഞ് 2,400 രൂപ നിലവാരത്തിലെത്തി. 2021 ഡിസംബറിന് ശേഷമുള്ള ഏറ്റവും വലിയ തകര്‍ച്ചയാണ് റിലയന്‍സ് വെള്ളിയാഴ്ച നേരിട്ടത്. ലോകത്തിലെ ഏറ്റവും വലിയ റിഫൈനറി ജാംനഗറില്‍ പ്രവര്‍ത്തിപ്പിക്കുന്ന കമ്പനിയാണ് റിലയന്‍സ്.
മംഗളൂരു റിഫൈനറി, ചെന്നൈ പെട്രോളിയം എന്നിവ എട്ട് ശതമാനം വീതം ഇടിവ് നേരിട്ടപ്പോള്‍ ഇന്ത്യയില്‍ ഓയില്‍ റിഗുകളുള്ള ഒഎന്‍ജിസിയും വേദാന്തയും അഞ്ച് ശതമാനം വീതം തകര്‍ച്ചയിലായി. യൂറോപ്പ്, യുഎസ് തുടങ്ങിയ വിപണികളിലേക്ക് ഇന്ധനം കയറ്റുമതി ചെയ്യുന്നതിലൂടെ വലിയ നേട്ടം കൊയ്യുന്ന സ്വകാര്യ എണ്ണ ശുദ്ധീകരണശാലകളെയാണ് കയറ്റുമതി നികുതി പ്രതികൂലമായി ബാധിക്കുക.

X
Top