റൂട്ട് മാറ്റി 60 ദശലക്ഷം ബാരലുകളുമായി എണ്ണക്കപ്പലുകൾ ഇന്ത്യയിലേക്ക്ഇന്ത്യയുടെ ക്രെഡിറ്റ് റേറ്റിങ് ‘ബിബിബി’ ആയി നിലനർത്തി ഫിച്ച് റേറ്റിങ്സ്പ്രീമിയം ഭവന പദ്ധതികൾ കൂടി, വിൽപ്പന കുറഞ്ഞു; ചെലവ് കുറഞ്ഞ പദ്ധതികളിൽ ഡിമാൻഡ്ഇന്ത്യയുടെ വാണിജ്യ കയറ്റുമതിയിൽ 15 ശതമാനത്തിന്റെ വളർച്ചവിലക്കയറ്റത്തോത് 4.45 ശതമാനമായി ഉയർന്നു; 19 മാസത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയിൽ

അവശ്യ മരുന്നുകളുടെ വില സർക്കാർ കുറച്ചു

ന്യൂഡൽഹി: പ്രമേഹം, ഹൃദ്രോഗം, കരൾ രോഗങ്ങൾ തുടങ്ങിയ രോഗങ്ങൾക്ക് ചികിത്സിക്കാൻ ഉപയോഗിക്കുന്ന 41 സാധാരണ മരുന്നുകളുടെയും ആറ് ഫോർമുലേഷനുകളുടെയും വില സർക്കാർ കുറച്ചു.

അവശ്യമരുന്നുകളുടെ വില പൊതുജനങ്ങൾക്ക് താങ്ങാനാവുന്ന തരത്തിൽ തുടരുന്നുവെന്ന് ഉറപ്പാക്കാൻ നാഷണൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിംഗ് അതോറിറ്റി (എൻപിപിഎ) യോഗത്തിലാണ് തീരുമാനം.

വിവിധ മരുന്നുകളുടെ വില കുറച്ച വിവരം ഡീലർമാരെയും സ്റ്റോക്കിസ്റ്റുകളെയും അറിയിച്ചിട്ടുണ്ട്. പുതിയ വില ഉടൻ പ്രാബല്യത്തിലാക്കാൻ ഫാർമ കമ്പനികൾക്ക് നിർദേശം നൽകിയിട്ടുണ്ട്.

ഡിപ്പാർട്ട്‌മെന്റ് ഓഫ് ഫാർമസ്യൂട്ടിക്കൽസ് ആൻഡ് നാഷണൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിംഗ് അതോറിറ്റി (എൻപിപിഎ) പുറത്തിറക്കിയ വിജ്ഞാപനമനുസരിച്ച്, അൻറ്റാസിഡുകൾ, മൾട്ടിവിറ്റാമിനുകൾ, ആന്റിബയോട്ടിക്കുകൾ എന്നിവയുടെയും വില കുറയും.

ലോകത്ത് ഏറ്റവുമധികം പ്രമേഹബാധിതരുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും ഉൾപ്പെടുന്നുണ്ട്.

രാജ്യത്ത് 10 കോടിയിലധികം പ്രമേഹ രോഗികളാണ് വിലക്കുറവിന്റെ പ്രയോജനം പ്രതീക്ഷിക്കുന്നത്.

X
Top