2026ൽ ഏറ്റവും കൂടുതല്‍ വിദേശ നിക്ഷേപം ലഭിച്ച 10 സംസ്ഥാനങ്ങൾഭക്ഷ്യ എണ്ണ ഇറക്കുമതിക്കുള്ള ചെലവിൽ എട്ടുമാസത്തിനിടെയുള്ള വർധന 20 ശതമാനമെന്ന് എസ്ഇഎരണ്ട് വിമാനത്താവളങ്ങളുടെ ഓഹരി സ്വകാര്യ കമ്പനികൾക്ക് വിൽക്കാൻ കേന്ദ്രംമലയാളി ഉൽപന്നങ്ങൾ യുഎസ്, യൂറോപ്യൻ വിപണിയിലേക്കെത്തിക്കാൻ കേരളം – ഫ്ളിപ്കാർട്ട് പദ്ധതിഅടിസ്ഥാന വികസന മേഖലകളുടെ ഉത്പാദനത്തിൽ കുതിപ്പ്

പാപ്പരത്വ നിയമഭേദഗതി ഉടന്‍

ന്യൂഡല്‍ഹി: പാപ്പരത്വ നിയമം ഭേദഗതി ചെയ്യാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു. ഫെബുവരിയിലെ ബജറ്റ് സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കപ്പെട്ടേയ്ക്കും. സമ്മര്‍ദ്ദത്തിലായ ആസ്തികള്‍ സമയബന്ധിതമായി തീര്‍പ്പാക്കുകയും മൂല്യശോഷണം തടയുകയുമാണ് ലക്ഷ്യം.

വ്യവഹാരങ്ങളും മറ്റ് പ്രശ്നങ്ങളും കാരണം കോര്‍പ്പറേറ്റ് പാപ്പരത്വ പരിഹാര പ്രക്രിയകള്‍ പലതും കൂടുതല്‍ സമയമെടുത്താണ് പൂര്‍ത്തിയാകുന്നത്. ഈ പശ്ചാത്തലത്തിലാണ് നിയമഭേദഗതിക്ക് കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയത്തിന്റെ നീക്കം. ബാങ്കര്‍മാരും അഭിഭാഷകരും ഉള്‍പ്പെടെ വിവിധ പങ്കാളികളുമായി ഇക്കാര്യത്തില്‍ കൂടിയാലോചനകള്‍ നടക്കുന്നു.

വരും ആഴ്ചകളില്‍ മാറ്റങ്ങള്‍ക്ക് അന്തിമരൂപം നല്‍കും. സമയം കുറച്ചുകൊണ്ട് റെസല്യൂഷന്‍ പ്രക്രിയ എങ്ങനെ വേഗത്തിലാക്കാം , പ്രക്രിയയ്ക്ക് വിധേയമാകുന്ന കമ്പനിയെ എത്ര വേഗത്തില്‍ വിജയിച്ച ബിഡ്ഡര്‍ക്ക് കൈമാറാന്‍ കഴിയും തുടങ്ങിയവ പരിശോധിക്കപ്പെടും. ആസ്തികളുടെ മൂല്യം സംരക്ഷിക്കുകയാണ് ലക്ഷ്യം.

ഐബിസി പ്രകാരം, വിജയിച്ച ബിഡ്ഡര്‍ ഏറ്റെടുക്കുന്നത് വരെ പാപ്പരത്വ പരിഹാര പ്രൊഫഷണലാണ് കമ്പനിയുടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുക. കാര്യമായ മൂല്യത്തകര്‍ച്ചയില്ലെന്ന് ഉറപ്പാക്കാന്‍, ലേലത്തില്‍ വിജയിക്കുന്ന വ്യക്തിക്ക് ആസ്തികള്‍ എത്രയും വേഗം കൈമാറാന്‍ കഴിയുന്ന വ്യവസ്ഥകള്‍ ഭേദഗതിയില്‍ ഉള്‍പ്പെടുത്തും, ഉദ്യോഗസ്ഥര്‍ പറഞ്ഞു.

X
Top