പ്രധാന വ്യവസായ മേഖലകളുടെ വളര്‍ച്ച സെപ്തംബറില്‍ ഇടിഞ്ഞുമോദിയ്ക്ക് ദീപാവലി ആശംസകള്‍ നേര്‍ന്ന് ട്രംപ്, വ്യാപാരക്കരാര്‍ ചര്‍ച്ചയായിവിഴിഞ്ഞത്ത് ഷിപ് ടു ഷിപ്പ് ബങ്കറിംഗ് തുടങ്ങി അദാനിഉത്സവകാല പെയ്‌മെന്റുകളില്‍ യുപിഐ മുന്നില്‍സമ്മര്‍ദ്ദങ്ങള്‍ക്കിടയിലും ഇന്ത്യയിലേയ്ക്കുള്ള എണ്ണവിതരണം തുടരുന്നു: റഷ്യന്‍ വിദേശകാര്യ സഹമന്ത്രി ആന്‍ഡ്രി റുഡെന്‍കോ

ഗൂഗിൾ സെർച്ചിൽ പുതിയ വെബ് ഫിൽറ്റർ വരുന്നു

നപ്രിയമായ വെബ് സെര്ച്ച് സേവനമാണ് ഗൂഗിള്. ഗൂഗിള് സെര്ച്ചില് എഐ അധിഷ്ഠിത ഫീച്ചറുകള് ദിവസങ്ങള്ക്ക് മുമ്പ് കമ്പനി പ്രഖ്യാപിച്ചിരുന്നു.

ആര്ട്ടിഫിഷ്യല് ഇന്റലിജന്സിന്റെ സഹായത്തോടെയുള്ള സെര്ച്ച് റിസല്ട്ടുകള് ലഭ്യമാക്കുന്നതുള്പ്പടെയുള്ള പ്രഖ്യാപനങ്ങളാണ് കമ്പനി നടത്തിയത്. എന്നാല് ഗൂഗിള് സെര്ച്ചില് എഐ മറുപടികള് ആവശ്യമില്ലാത്തവര്ക്ക് വേണ്ടി വെബ് എന്ന പേരില് പുതിയൊരു ഫില്റ്റര് അവതരിപ്പിക്കുകയാണ് കമ്പനി.

നിലവില് ഇമേജസ്, വീഡിയോസ്, ഷോപ്പിങ് എന്നിങ്ങനെ വിവിധ ഫില്റ്ററുകള് ഗൂഗിള് സെര്ച്ചിലുണ്ട് ഇവയ്ക്കൊപ്പമാണ് വെബ്ബ് എന്ന ഫില്റ്ററും എത്തുക.

ഗൂഗിള് ആംരഭിച്ചത് മുതല് ഇന്നുവരെ വലിയ മാറ്റങ്ങള്ക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്. നേരത്തെ സെര്ച്ച് എഞ്ചിന് എന്നാല് ആളുകള് തിരയുന്ന വാക്കുകള്ക്കനുസരിച്ച് പ്രധാനപ്പെട്ട വിവിധ വെബ്സൈറ്റുകളിലേക്കുള്ള ലിങ്കുകള് പ്രദര്ശിപ്പിക്കുക മാത്രമാണ് ഗൂഗിള് ആദ്യകാലത്ത് ചെയ്തിരുന്നത് എങ്കില് ഇന്ന് സെര്ച്ച് റിസല്ട്ടില് ഒട്ടേറെ വിവരങ്ങള് ലഭ്യമാണ്.

സെര്ച്ച് റിസല്ട്ടില് നിന്ന് ചിത്രങ്ങളും, വീഡിയോകളും, വാര്ത്തകളും, ഷോപ്പിങ് സൈറ്റുകളുടെ ലിങ്കുകളും ഗൂഗിള് വേര്തിരിച്ചു കാണിച്ചു.

ഇപ്പോഴിതാ എഐയുടെ സഹായത്തോടെ ആവശ്യമുള്ളത് എന്താണെന്ന് വിശദമായി ചോദിക്കാനും ആ ചോദ്യം തിരിച്ചറിഞ്ഞ് പ്രധാനപ്പെട്ട വിവരങ്ങള് പ്രദര്ശിപ്പിക്കാനുമുള്ള കഴിവ് ഗൂഗിളിന് കൈവന്നിരിക്കുകയാണ്.

എഐ അപ്ഡേറ്റ് എത്തുന്നതോടെ ഗൂഗിള് സെര്ച്ച് റിസല്ട്ടില് എഐ ഓവര്വ്യൂ ആണ് ഇനി ആദ്യം കാണുക.

എഐ ജനറേറ്റഡ് ഓവര് വ്യൂവും, എഐ നോളജ് കാര്ഡുകളും കാണുന്നതിന് പകരം സാധാരണ സെര്ച്ച് റില്ട്ട് തന്നെ കാണുന്നതിന് വേണ്ടിയാണ് വെബ് ഫില്റ്റര് കൂടി കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. മോര് ഓപ്ഷനിലാണ് ഇത് ഉണ്ടാവുക.

എഐ ഓവര്വ്യൂവിന് പുറമെ എഐ ഉപയോഗിച്ചുള്ള സെര്ച്ച് റിസല്ട്ട് ക്രമീകരണം ഡയറ്റ് പ്ലാന് പോലുള്ളവ ആസൂത്രണം ചെയ്യാന് ആവശ്യപ്പെടാനുള്ള സൗകര്യം എന്നിവയെല്ലാം ഗൂഗിള് സെര്ച്ചില് താമസിയാതെ എത്തും.

X
Top