കുതിച്ചുയർന്ന് വിഴിഞ്ഞം തുറമുഖം; ഒരു വർഷത്തിനിടെ എത്തിയത് 392 കപ്പലുകൾ, കൈകാര്യം ചെയ്തത് 8.3 ലക്ഷം കണ്ടെയ്നറുകൾടോള്‍ പിരിവ് വേഗത കൂട്ടാന്‍ നടപടിയുമായി ദേശീയപാത അതോറിട്ടിരാജ്യത്ത് ചെറുകിട ഇടത്തരം വ്യവസായ സംരംഭങ്ങള്‍ വലിയ പ്രതിസന്ധി നേരിടുന്നുമൂന്നുമാസം കൊണ്ട് ഫാസ്റ്റാഗ് പിരിച്ചത് 20,682 കോടിരൂപഇന്ത്യ-യുഎസ് വ്യാപാരക്കരാർ: തുടർ ചർച്ചകൾക്കായി ഇന്ത്യൻ സംഘം വീണ്ടും അമേരിക്കയിലേക്ക്

സിസിഐ വിധിക്കെതിരെ ഗൂഗിള്‍; സ്മാര്‍ട്ട്‌ഫോണുകളുടെ വില വര്‍ധിക്കും, ഉപഭോക്താക്കള്‍ക്കും ദോഷം

ന്യൂഡല്‍ഹി: ആന്‍ഡ്രോയിഡ് ആധിപത്യം ദുരുപയോഗം ചെയ്ത കുറ്റത്തിന് പിഴ ചുമത്തിയ സിസിഐ (കോംപിറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ) നടപടിയ്‌ക്കെതിരെ ഗൂഗിള്‍. സ്മാര്‍ട്ട്ഫോണുകളെ ചെലവേറിയതാക്കുന്നതും ഇന്റര്‍നെറ്റിനെ ദോഷകരമായി ബാധിക്കുന്നതുമാണ് വിധിയെന്ന് ടെക് ഭീമന്‍ പറഞ്ഞു. നടപടി സ്വകാര്യത ലംഘനത്തിന് ഇടയാക്കുകയും ആപ്പ് ഡെവലപ്പര്‍മാരുടെ ചെലവ് വര്‍ധിപ്പിക്കുകയും ചെയ്യും.

ഡിജിറ്റല്‍ അഡോപ്ഷന്‍ ത്വരിതപ്പെടുത്താനുള്ള ശ്രമങ്ങള്‍ തടസ്സപ്പെടുക വഴി മൊത്തം ആവാസ വ്യവസ്ഥയ്ക്ക് പ്രഹരമാണ് ഇത്, ഗൂഗിള്‍ പ്രസ്താവനയില്‍ പറഞ്ഞു. ജനുവരി 16 ന് സുപ്രീം കോടതി കേസില്‍ വാദം കേള്‍ക്കാനിരിക്കെയാണ് ഗൂഗിള്‍ ഇത്തരത്തില്‍ പ്രസ്താവന നടത്തിയത്. എന്‍സിഎല്‍എടി (നാഷണല്‍ കമ്പനി ലോ അപ് ലെറ്റ് ട്രിബ്യൂണല്‍) സിസിഐ വിധിശരിവച്ചിരുന്നു.

നാലാഴ്ചയ്ക്കുള്ളില്‍ പിഴയുടെ 10 ശതമാനം അടക്കാനും അവര്‍ നിര്‍ദ്ദേശം നല്‍കി. ഇതിനെതുടര്‍ന്ന്‌ ഗൂഗിള്‍ സുപ്രീം കോടതിയെ സമീപിച്ചു.

ഇന്ത്യയിലെ 97 ശതമാനം സ്മാര്‍ട്ട്ഫോണുകള്‍ക്കും കരുത്തേകുന്നത് ഗൂഗിളിന്റെ ആന്‍ഡ്രോയിഡ് ഓപറേറ്റിംഗ് സിസ്റ്റമാണ്. ഇതിലെ ആധിപത്യം ചൂഷണം ചെയ്തുവെന്നാണ് ഗൂഗിളിനെതിരെയുള്ള ആരോപണം. മൊത്തം 1,337.76 കോടി രൂപയാണ് പിഴയിനത്തില്‍ കമ്പനി അടക്കേണ്ടത്.

ആപ്പുകള്‍ പ്രീ-ഇന്‍സ്റ്റാള്‍ ചെയ്യുന്നതുമായി ബന്ധപ്പെട്ട് സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ മാറ്റാന്‍ സിസിഐ ആവശ്യപ്പെടുകയും ചെയ്തു. ദീര്‍ഘകാല ബിസിനസ്സ് മോഡല്‍ മാറ്റാന്‍ ഇതോടെ ഗൂഗിള്‍ നിര്‍ബന്ധിതരാകും.

X
Top