ദീപാവലി, ദസറ ഉത്സവകാലം: പഞ്ചസാര ന്യായ വിലയ്ക്ക് വിൽപന നടത്താൻ മില്ലുകൾക്ക് നിർദേശംജിഎസ്ടി വളര്‍ച്ച കണക്കില്‍ പാളിച്ചയില്ലെന്ന് കേന്ദ്രംരാജ്യത്ത് കൽക്കരി ക്ഷാമം രൂക്ഷംഓൺലൈൻ ഷോപ്പിംഗിലെ തട്ടിപ്പുകൾ പൂട്ടാൻ കേന്ദ്രം; പുതിയ ചട്ടങ്ങൾ 2027 മുതൽ പ്രാബല്യത്തിൽഎഥനോള്‍ ഉപയോഗം കൂട്ടാൻ പുതിയ വിപണി തേടി കേന്ദ്രസർക്കാർ

മെസേജ് ആപ്പില്‍ എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍ അവതരിപ്പിച്ച് ഗൂഗിള്‍

ന്യൂഡല്‍ഹി: ഗ്രൂപ്പ് ചാറ്റുകളില്‍ എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍ അവതരിപ്പിച്ചിരിക്കയാണ് ഗൂഗിള്‍. ബീറ്റാ പ്രോഗ്രാമില്‍ എന്റോള്‍ ചെയ്തിരിക്കുന്ന ആപ്പിലെ മെസേജുകളാണ് എന്‍ക്രിപറ്റഡാക്കിയത്. ഇത് പ്രകാരം ഒറ്റത്തവണ സന്ദേശങ്ങള്‍് അയച്ചയാള്‍ക്കും സ്വീകര്‍ത്താവിനും മാത്രമേ കാണാന്‍ സാധിക്കൂ.

ഇതുവഴി മെസേജുകള്‍ സ്വകാര്യവും സുരക്ഷിതവുമാകും. ആര്‍സിഎസ് (റിച്ച് കമ്മ്യൂണിക്കേഷന്‍ സര്‍വീസസ്) പ്രവര്‍ത്തനക്ഷമമാക്കിയ ആപ്പിന് ഇതിനകം എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍ ഉണ്ട്. ഓപ്പണ്‍ ബീറ്റ പ്രോഗ്രാമിലെ ചില ഉപയോക്താക്കള്‍ക്കും് വരും ആഴ്ചകളില്‍ ഇത് ലഭ്യമാകുമെന്ന് ഗൂഗിള്‍ അറിയിച്ചു. ചാറ്റ് എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്റ്റ് ചെയ്തിരിക്കുന്നു എന്നറിയിക്കുന്ന അലേര്‍ട്ട് ബട്ടണില്‍ ഒരു ലോക്ക് ഐക്കണിനൊപ്പം ദൃശ്യമാകും.

കൂടാതെ, സന്ദേശ പ്ലാറ്റ്ഫോമില്‍ ഇമോജി പ്രതികരണങ്ങളും ടെക് ഭീമന്‍ പരീക്ഷിക്കുന്നു. ചില ഉപയോക്താക്കള്‍ക്ക് സേവനം ഇതിനോടകം ലഭ്യമാണ്.

X
Top