ദീപാവലി, ദസറ ഉത്സവകാലം: പഞ്ചസാര ന്യായ വിലയ്ക്ക് വിൽപന നടത്താൻ മില്ലുകൾക്ക് നിർദേശംജിഎസ്ടി വളര്‍ച്ച കണക്കില്‍ പാളിച്ചയില്ലെന്ന് കേന്ദ്രംരാജ്യത്ത് കൽക്കരി ക്ഷാമം രൂക്ഷംഓൺലൈൻ ഷോപ്പിംഗിലെ തട്ടിപ്പുകൾ പൂട്ടാൻ കേന്ദ്രം; പുതിയ ചട്ടങ്ങൾ 2027 മുതൽ പ്രാബല്യത്തിൽഎഥനോള്‍ ഉപയോഗം കൂട്ടാൻ പുതിയ വിപണി തേടി കേന്ദ്രസർക്കാർ

ഗൂഗിളിന് 69.1 ബില്യൺ ഡോളറിന്റെ വരുമാനം

മുംബൈ: മൂന്നാം പാദത്തിൽ 13.9 ബില്യൺ ഡോളറിന്റെ അറ്റാദായം രേഖപ്പെടുത്തി ഗൂഗിളിന്റെ മാതൃ കമ്പനിയായ ആൽഫബെറ്റ് ഇങ്ക്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇത് 27 ശതമാനം ഇടിഞ്ഞു. അതേസമയം കമ്പനിയുടെ വരുമാനം 6 ശതമാനം വർധിച്ച് 69.1 ബില്യൺ ഡോളറായി ഉയർന്നു.

പ്രസ്തുത പാദത്തിൽ വിശകലന വിദഗ്‌ദ്ധർ 16.9 ബില്യൺ ഡോളർ അറ്റാദായം പ്രതീക്ഷിച്ചിരുന്നു. കഴിഞ്ഞ പാദത്തിൽ ടെക് ഭീമൻ ഏകദേശം 16 ബില്യൺ ഡോളർ ലാഭത്തോടെ 69.7 ബില്യൺ ഡോളറിന്റെ വരുമാനം നേടിയിരുന്നു.

വ്യക്തമായ ഉൽപ്പന്ന, ബിസിനസ് മുൻഗണനകളിൽ തങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്ന് ആൽഫബെറ്റ് സിഇഒ സുന്ദർ പിച്ചൈ പറഞ്ഞു. കൂടാതെ കമ്പനിയുടെ ഏറ്റവും വലിയ വളർച്ചാ അവസരങ്ങളിൽ നിക്ഷേപിക്കുന്നതിന് വിഭവങ്ങൾ പുനഃക്രമീകരിച്ച് കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചതായി പിച്ചൈ കൂട്ടിച്ചേർത്തു. അവലോകന കാലയളവിൽ ഗൂഗിൾ സെർച്ചിന്റെ പരസ്യ വിൽപ്പന 4 ശതമാനം വർധിച്ച് 39.5 ബില്യൺ ഡോളറിലെത്തി.

X
Top