വേനലവധി യാത്രകള്‍ക്ക് തിരിച്ചടിയായി വിമാന ടിക്കറ്റ് വിലഇന്ധനക്ഷാമത്തിൽ നിന്ന് കരകേറാൻ ഇന്ത്യയുടെ ശ്രമം; റഷ്യയുമായി കൈകോര്‍ത്ത് കേന്ദ്രത്തിന്റെ ‘മാസ്റ്റര്‍ സ്‌ട്രോക്ക്’രാജ്യത്ത് വീണ്ടും ലോക് ഡൗൺ വരുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രം2024-25 സാമ്പത്തികവർഷം ദേശീയപാർട്ടികൾക്ക് ലഭിച്ച സംഭാവനകളിൽ 161 ശതമാനം വർധനഇന്ത്യൻ കുടുംബങ്ങളിലുള്ളത് 460 ലക്ഷം കോടി രൂപയുടെ സ്വർണം

പ്ലേ സ്റ്റോറിൽ നിന്ന് ഗൂഗിൾ നീക്കിയത് 2000 പഴ്സണൽ ലോൺ ആപ്പുകൾ

ഹൈദരാബാദ്: സുരക്ഷാ കാരണങ്ങളാൽ ഇന്ത്യയിലെ പ്ലേ സ്റ്റോറിൽ നിന്ന് ഏകദേശം 2000 പഴ്സണൽ ലോൺ ആപ്പുകൾ നീക്കം ചെയ്തതായി ഗൂഗിൾ അറിയിച്ചു. പണമിടപാട് വിഭാഗത്തിലെ മൊത്തം ആപ്പുകളിലെ പകുതിയിലധികം വരും നീക്കം ചെയ്ത ആപ്പുകളെന്ന് ഗൂഗിൾ റിപ്പോർട്ടിൽ പറയുന്നുണ്ട്‍. വർഷത്തിന്റെ തുടക്കം മുതൽ ആപ്പുകൾ നീക്കം ചെയ്തുവരുന്നുണ്ട്.

കടം വാങ്ങുന്നവരെ ഉപദ്രവിക്കൽ, ബ്ലാക്ക്‌മെയിലിങ്, കൊള്ളയടിക്കുന്ന പണമിടപാട് എന്നിവയിൽ നിന്ന് ഉപഭോക്താക്കളെ രക്ഷിക്കാൻ അനിയന്ത്രിതമായ വായ്പാ പ്രവർത്തനങ്ങൾ നിരോധിക്കുന്നതിന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പുതിയ നിയമം കൊണ്ടുവന്നതിനു ശേഷമാണ് ഗൂഗിൾ ഇന്ത്യയിൽ ലോൺ നൽകുന്ന ആപ്പുകളെ നിരീക്ഷിച്ച് നടപടി സ്വീകരിക്കാൻ തുടങ്ങിയത്.

പ്രാദേശിക റിപ്പോർട്ടിന്റെയും ഉപയോക്താക്കളിൽ നിന്നുള്ള ഫീഡ്‌ബാക്കിന്റെയും അടിസ്ഥാനത്തിൽ പഴ്സണൽ ലോൺ ആപ്പുകളുമായി ബന്ധപ്പെട്ട ഗൂഗിൾ പ്ലേ നയങ്ങൾ അപ്‌ഡേറ്റ് ചെയ്യുകയാണെന്ന് പുതിയ പ്ലേ സ്റ്റോർ മാർഗനിർദേശങ്ങളെക്കുറിച്ച് സംസാരിക്കവെ ഗൂഗിൾ ഏഷ്യ-പസിഫിക് ട്രസ്റ്റ് ആൻഡ് സേഫ്റ്റിയുടെ സീനിയർ ഡയറക്ടറും തലവനുമായ സൈകത് മിത്ര പറഞ്ഞു.

ഇത്തരം ആപ്പുകൾ ഇന്ത്യൻ ഉപയോക്താക്കൾക്ക് ഭീഷണി ഉയർത്തുന്നുണ്ടെന്നും ഇതിനാൽ നിയമപാലകരുമായി കൂടിയാലോചിച്ച ശേഷമാണ് അവ നീക്കം ചെയ്യാൻ കമ്പനി തീരുമാനിച്ചതെന്നും മിത്ര കൂട്ടിച്ചേർത്തു.

ആപ്പുകൾ അപ്‌ലോഡ് ചെയ്യുമ്പോൾ ഗൂഗിൾ പ്ലേ സ്റ്റോറിൽ അവലോകനം ചെയ്യാറുണ്ടെന്നും എന്നാൽ ലോൺ ആപ്പുകളുടെ കാര്യത്തിൽ ഇന്റർനെറ്റ് ലോകത്തിന് പുറത്ത് ധാരാളം ക്രിമിനൽ പ്രവർത്തനങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും മിത്ര വെളിപ്പെടുത്തി. ലോൺ തിരിച്ചടവിന്റെ പേരിൽ നിരവധി ഉപയോക്താക്കൾക്കെതിരെ ഉപദ്രവവും ബ്ലാക്ക് മെയിലിങും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

അനധികൃത വായ്പാ ആപ്പുകൾ (BULA) നിരോധിക്കുന്നതിന് ആർബിഐ നിയമം കൊണ്ടുവന്നതിനു പിന്നാലെയാണ് ഗൂഗിൾ അനിയന്ത്രിതമായ വായ്പാ ആപ്പുകളെ കണ്ടെത്തി നീക്കിയത്. ഇന്ത്യയിൽ നിലവിൽ സർക്കാർ സാക്ഷ്യപ്പെടുത്തിയ ലോണ്‍ ആപ്പുകൾ ഇല്ലെന്നും മിത്ര കൂട്ടിച്ചേർത്തു.

പ്ലേ സ്റ്റോറിനു പ്രശ്നമില്ലെന്ന് തോന്നുന്ന ലോൺ ആപ്പുകൾ പോലും പുറത്ത് ഉപയോക്താക്കൾക്ക് ഭീഷണിയായേക്കാം. എന്നിൽ, നല്ല ആപ്പുകളും ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു.

X
Top