സേവന മേഖലയുടെ വളര്‍ച്ചാ നിരക്ക് 14 മാസത്തെ താഴ്ന്ന നിലയില്‍ഇന്ത്യയുടെ സാമ്പത്തിക വളർച്ച നിരക്ക് കുറയുമെന്ന് മൂഡീസ്താർ മരുഭൂമിയിൽ നിന്ന് ക്രൂഡ് ഓയിൽ ഉത്പാദനം ഉയർന്നുഇന്ത്യയുടെ ഫാർമസ്യൂട്ടിക്കൽ കയറ്റുമതിയിൽ മുന്നേറ്റംപ്രതിരോധ കയറ്റുമതിയില്‍ രാജ്യത്തിന് റെക്കോര്‍ഡ് തിളക്കം

ഗൂഗിള്‍ അനലിറ്റിക്സ് ഉപയോഗിക്കുന്നതിനെതിരെ സ്വീഡിഷ് സ്വകാര്യത പരിരക്ഷ അതോറിറ്റി

സ്റ്റോക്ക്ഹോം: ഗൂഗിളിന്റെ സൗജന്യ വെബ് അനലിറ്റിക്സ് സേവനമായ ഗൂഗിള്‍ അനലിറ്റിക്സ് ഉപയോഗിക്കുന്നതിനെതിരെ സ്വീഡിഷ് അതോറിറ്റി ഫോര്‍ പ്രൈവസി പ്രൊട്ടക്ഷന്‍ (ഐഎംവൈ). ഇത് സംബന്ധിച്ച് ഐഎംവൈ കമ്പനികള്‍ക്ക് മുന്നറിയിപ്പ് നല്‍കി. ഡാറ്റയ്ക്ക് ഗൂഗിള്‍ മതിയായ പരിരക്ഷ നല്‍കുന്നില്ലെന്ന് റെഗുലേറ്റര്‍ പ്രസ്താവനയില്‍ ആരോപിക്കുന്നു.

യൂറോപ്യന്‍ കമ്പനികളുടെ ഡാറ്റകള്‍ ഗൂഗിള്‍ വഴി യുഎസിലെയ്ക്കെത്തുന്നുവെന്നാണ് ആരോപണം. കമ്പനികള്‍ യുഎസിലേയ്ക്ക് വ്യക്തിഗത ഡാറ്റ കയറ്റുമതി ചെയ്യുന്നുവെന്നും ഇത് നിയമലംഘനമാണെന്നും ചൂണ്ടിക്കാട്ടി നോണ്‍ ഓഫ് യുവര്‍ ബിസിനസ് പരാതി നല്‍കിയിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ഗൂഗിള്‍ അനലിറ്റിക്സില്‍ ഡാറ്റ സുരക്ഷിതമല്ലെന്ന് ഐഎംവൈ കണ്ടെത്തിയത്.

ഇതിനായി റെഗുലേറ്റര്‍ ഡോണ്‍, കൂപ്പ്, ഡാഗന്‍സ് ഇന്‍ഡസ്ട്രി, ടെലി 2 എന്നീ കമ്പനികളില്‍ ഓഡിറ്റിംഗ് നടത്തി. തുടര്‍ന്ന ഗൂഗിള്‍ അനലിറ്റിക്സ് അവശ്യമായ സംരക്ഷണ നടപടികള്‍ എടുക്കുന്നില്ലെന്ന് കണ്ടെത്തുകയായിരുന്നു. ഡാറ്റ കൈമാറിയതിന് ഐഎംവൈ കമ്പനികള്‍ക്ക് പിഴ ചുമത്തിയിട്ടുണ്ട്.

X
Top