നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ 24 രാജ്യങ്ങളിലേയ്ക്കുള്ള കയറ്റുമതി പോസിറ്റീവ് വളര്‍ച്ച രേഖപ്പെടുത്തിറഷ്യന്‍ എണ്ണ വാങ്ങുന്നത് നിര്‍ത്താതെ ഇന്ത്യയ്ക്ക് തീരുവ ഇളവില്ല: ട്രംപ്ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്

വിസിനെ 32 ബില്യണ്‍ ഡോളറിന് സ്വന്തമാക്കി ഗൂഗിള്‍

ന്യൂയോര്‍ക്ക്: ഗൂഗിളിന്‍റെ മാതൃ കമ്പനിയായ ആല്‍ഫബെറ്റ് അവരുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഏറ്റെടുക്കല്‍ നടത്തി. ന്യൂയോര്‍ക്ക് ആസ്ഥാനമായുള്ള സൈബര്‍ സെക്യൂരിറ്റി സ്ഥാപനം വിസിനെ (Wiz) 32 ബില്യണ്‍ യുഎസ് ഡോളറിന് ഗൂഗിൾ സ്വന്തമാക്കി.

ഗൂഗിള്‍ ഇതുവരെ നടത്തിയ ഏറ്റവും വലിയ ഇടപാടായി ഇത് മാറി. 2012ല്‍ മോട്ടോറോള മൊബിലിറ്റിയെ 12.5 ബില്യണ്‍ ഡോളറിന് ഏറ്റെടുത്തതായിരുന്നു ഇതിന് മുമ്പ് ഗൂഗിളിന്‍റെ ഏറ്റവും വലിയ സ്വന്തമാക്കല്‍. മാർച്ച് 19-നാണ് വിസിനെ ഗൂഗിൾ വാങ്ങുന്നതായി പ്രഖ്യാപിച്ചത്.

2022 ൽ 5.4 ബില്യൺ നൽകി സൈബർ സുരക്ഷാ കമ്പനിയായ മാൻഡിയന്‍റ് (Mandiant) ഏറ്റെടുത്തതായിരുന്നു ആല്‍ഫബറ്റ് അവസാനം നടത്തിയ ബിഗ് ഡീല്‍. ഇതിന് പിന്നാലെയാണ് 32 ബില്യണ്‍ യുഎസ് ഡോളര്‍ മുടക്കി വിസിനെ ഗൂഗിള്‍ സ്വന്തമാക്കിയിരിക്കുന്നത്.

ടെക് രംഗത്ത് ആമസോണിനെയും മൈക്രോസോഫ്റ്റിനെയും മറികടക്കാനും, ക്ലൗഡിന്‍റെ സുരക്ഷയും എഐ ശേഷിയും വര്‍ധിപ്പിക്കാനും ലക്ഷ്യമിട്ടാണ് ഗൂഗിളിന്‍റെ ഈ നീക്കമെന്നാണ് റിപ്പോർട്ടുകൾ.

X
Top