വാണിജ്യാവശ്യത്തിനുള്ള എൽപിജി സിലിണ്ടർ വില വീണ്ടും വെട്ടിക്കുറച്ച് എണ്ണക്കമ്പനികൾഇന്ത്യയുടെ ‘കപ്പൽ’ വിലക്കിൽ നട്ടംതിരിഞ്ഞ് പാക്കിസ്ഥാൻഇന്ത്യയിലുടനീളം റീട്ടെയിൽ സ്വർണ്ണാഭരണങ്ങളുടെ ആവശ്യം ഗണ്യമായി കുറഞ്ഞുകേന്ദ്രത്തിന്റെ കീശ നിറച്ച്‌ പൊതുമേഖല സ്ഥാപനങ്ങള്‍‘മിഷൻ 10,000’ പദ്ധതിയുമായി വ്യവസായ വകുപ്പ്; ഒരു കോടി രൂപ വരുമാനമുള്ള 10,000 സംരംഭങ്ങള്‍ ലക്ഷ്യം

കെഎല്‍എം ആക്‌സിവ എന്‍സിഡിക്ക് മികച്ച പ്രതികരണം

കൊച്ചി: കെഎല്‍എം ആക്‌സിവ ഫിന്‍വെസ്റ്റിന്‍റെ ഒമ്പതാമത് എന്‍സിഡി പബ്ലിക് ഇഷ്യൂവിന് മികച്ച പ്രതികരണം. ആദ്യ അഞ്ചുദിവസത്തില്‍ ബേസ് ഇഷ്യൂവിന്‍റെ 78 ശതമാനം പിന്നിട്ടു. കടപ്പത്രങ്ങളിലൂടെ 150 കോടി സമാഹരിക്കാനാണ് ലക്ഷ്യമിട്ടിട്ടുള്ളത്.

ആയിരം രൂപ മുഖവിലയുള്ള സെക്വേര്‍ഡ് റിഡീമബിള്‍ നോണ്‍ കണ്‍വര്‍ട്ടബിള്‍ ഡിബഞ്ചറുകളാണ് കെഎല്‍എം ആക്‌സിവ ഫിന്‍വെസ്റ്റ് പബ്ലിക് ഇഷ്യൂവിന്‍റെ പരിധി. 24ന് ആരംഭിച്ച ഇഷ്യൂ സെപ്റ്റംബര്‍ ആറിന് അവസാനിക്കും.

കെഎല്‍എം ആക്‌സിവയുടെ ഇന്ത്യയിലെമ്പാടുമുള്ള1000 ഓളം ശാഖകളിലൂടെ അപേക്ഷിക്കാം. എസ്ബിഐ, എസ്‌ഐബി, ഫെഡറല്‍ ബാങ്ക് തുടങ്ങിയ മുന്‍നിര ബാങ്കുകളുടെ ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍ വഴിയും വാങ്ങാന്‍ സാധിക്കും.

പത്തു വ്യത്യസ്ത ഓപ്ഷനുകളാണ് എന്‍സിഡിക്കുള്ളത്. വിവിധ നിക്ഷേപ തെരഞ്ഞെടുപ്പുകളില്‍ 9.38 ശതമാനം മുതല്‍ 11.02 ശതമാനം വരെയുള്ള നിരക്കുകളില്‍ വരുമാനം ലഭ്യമാണ്. 400 ദിവസം മുതല്‍ 82 മാസം വരെ ദൈര്‍ഘ്യമുള്ള വിവിധ നിക്ഷേപ ഓപ്ഷനുകളുണ്ട്. ഇഷ്യൂ മുഖവില 1000 രൂപയും നിക്ഷേപിക്കാവുന്ന ഏറ്റവും കുറഞ്ഞ തുക 5000 രൂപയുമാണ്.

അപേക്ഷാ ഫോമുകള്‍ https: //klmaxiva.com/ncd ല്‍ ലഭ്യമാണ്. എന്‍സിഡിയിലൂടെ സമാഹരിക്കുന്ന മുഴുവന്‍ തുകയും ഗോള്‍ഡ് ലോണ്‍ വിപുലീകരണത്തിനായി വിനിയോഗിക്കും. ഫോണ്‍: 9961033333.

X
Top