8 അത്യാധുനിക യുദ്ധക്കപ്പൽ നിർമിക്കാൻ ഇന്ത്യഊർജ പ്രതിസന്ധി: എൽപിജി വിതരണത്തിൽ ആശങ്ക വേണ്ടെന്ന് ആവർത്തിച്ച് കേന്ദ്രംഅലുമിനിയം ഉത്പാദനം നിലയ്ക്കുന്നുഎണ്ണവിതരണം സാധാരണ നിലയിലാകാൻ ആറുമാസമോ അതിലധികമോ എടുത്തേക്കാമെന്ന് മുന്നറിയിപ്പ്ഹോർമുസ് കടലിടുക്ക് കടന്ന് രണ്ട് ഇന്ത്യൻ കപ്പലുകൾ; വഹിക്കുന്നത് 92,000 ടൺ എൽപിജി

ചെറുകിട വായ്പാ മേഖലയില്‍ രണ്ടാം ത്രൈമാസത്തിലും മികച്ച വളര്‍ച്ച

കൊച്ചി: ഇന്ത്യയിലെ ഉപഭോക്തൃ വായ്പാ വിപണിയില്‍ ചെറുകിട വായ്പകള്‍ മികച്ച പ്രകടനം കാഴ്ച വെക്കുന്നതായി 2023ന്‍റെ രണ്ടാം ത്രൈമാസത്തിലെ കണക്കുകള്‍ സൂചിപ്പിക്കുന്നു.

ചെറിയ തുകകള്‍ക്കുള്ള വായ്പകളുമായി അണ്‍സെക്യേര്‍ഡ് വിഭാഗത്തിലെ വായ്പകള്‍ വളര്‍ച്ചയ്ക്കു പിന്തുണ നല്‍കുന്നതായും സിബിലിന്‍റെ വായ്പാ വിപണി സൂചിക (സിഎംഐ) ചൂണ്ടിക്കാട്ടുന്നു.

2023 മാര്‍ച്ചില്‍ അവസാനിച്ച ത്രൈമാസത്തില്‍ എല്ലാ വിഭാഗങ്ങളിലെ വായ്പകളുടെ കാര്യത്തിലും വളര്‍ച്ചയുണ്ടായതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ളതും ഡിജിറ്റല്‍ രീതിയിലുള്ളതുമായ വായ്പകള്‍ ചെറുകിട വായ്പാ വിപണിക്ക് ഉത്തേജനം നല്‍കിതായി ട്രാന്‍സ്യൂണിയന്‍ സിബില്‍ സിഇഒയും മാനേജിങ് ഡയറക്ടറുമായ രാജേഷ് കുമാര്‍ ചൂണ്ടിക്കാട്ടി.

ഉപഭോഗത്തിന്‍റെ അടിസ്ഥാനത്തിലുള്ള അണ്‍സെക്യേര്‍ഡ് വായ്പകള്‍ ഈ രംഗത്തു കൂടുതല്‍ നേട്ടമുണ്ടാക്കിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

X
Top