ഇന്ത്യ – ഇയു വ്യാപാര കരാർ: അടിമുടി മാറാൻ ആഗോള വ്യാപാരം2026ലെ സാമ്പത്തിക സര്‍വേ നാളെ അവതരിപ്പിക്കുംവിഴിഞ്ഞത്ത് എത്തുന്നത് 16,000 കോടി രൂപയുടെ വികസനംവമ്പൻ ‘ഡീലുമായി’കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി ഇന്ത്യയിലേക്ക്കേന്ദ്രബജറ്റിലേക്ക് കണ്ണുംനട്ട് കേരളത്തിലെ മധ്യവർഗം

ഇന്ത്യയുടെ സാമ്പത്തിക അടിത്തറ ഭദ്രമെന്ന് ഗോള്‍ഡ്മാന്‍ സാക്സ്

ന്യൂഡൽഹി: ആഗോള പ്രതിസന്ധികള്‍ക്കിടയിലും ഇന്ത്യയുടെ സാമ്പത്തിക അടിത്തറ ഭദ്രമാണെന്ന് ഗോള്‍ഡ്മാന്‍ സാക്സ്. 2027ല്‍ രാജ്യത്തിന്റെ റിയല്‍ ജിഡിപി 6.8 ശതമാനമായി തുടരുമെന്നും പ്രവചനം.

2026-ലെ 7.3 ശതമാനത്തില്‍ നിന്ന് ചെറിയൊരു മാറ്റം ഉണ്ടെങ്കിലും, ലോകത്തിലെ തന്നെ ഏറ്റവും വേഗത്തില്‍ വളരുന്ന വലിയ സമ്പദ്വ്യവസ്ഥയായി ഇന്ത്യ തുടരുമെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

ഈ വളര്‍ച്ചയ്ക്ക് പിന്നിലെ രഹസ്യം സര്‍ക്കാരിന്റെയും റിസര്‍വ് ബാങ്കിന്റെയും കൃത്യമായ ഇടപെടലുകളാണ്. 2025-ല്‍ ആദായ നികുതി ഇളവുകളും, ജിഎസ്ടി പരിഷ്‌കരണങ്ങളും, പലിശ നിരക്ക് കുറവും ഉപഭോക്താക്കളുടെ കയ്യില്‍ കൂടുതല്‍ പണം എത്തിച്ചു. ഇത് സ്വകാര്യ ഉപഭോഗം ശക്തമാക്കാന്‍ സഹായിക്കും.

എന്നാല്‍ ഗോള്‍ഡ്മാന്‍ സാക്സ് ഒരു മുന്നറിയിപ്പും നല്‍കുന്നുണ്ട്. സ്വകാര്യ നിക്ഷേപ മേഖലയില്‍ വലിയ മുന്നേറ്റം വരാന്‍ ഇനിയും സമയമെടുത്തേക്കാം. ഇതിന് പ്രധാന തടസ്സം അമേരിക്കന്‍ വിപണിയിലെ പുതിയ താരിഫ് നയങ്ങളും ആഗോള വ്യാപാര രംഗത്തെ അനിശ്ചിതത്വങ്ങളുമാണ്.

അതുകൊണ്ട് തന്നെ വന്‍കിട കമ്പനികള്‍ അവരുടെ വിപുലീകരണ പദ്ധതികളില്‍ അല്പം ജാഗ്രത പാലിച്ചേക്കാം.

സാധാരണക്കാരെ സംബന്ധിച്ച് സന്തോഷവാര്‍ത്തയെന്തെന്നാല്‍, പണപ്പെരുപ്പം റിസര്‍വ് ബാങ്കിന്റെ ലക്ഷ്യമായ 4 ശതമാനത്തിനടുത്ത് തന്നെ നില്‍ക്കുമെന്നാണ് പ്രവചനം. വളര്‍ച്ചാ നിരക്കില്‍ കാര്യമായ കുറവുണ്ടായാല്‍ മാത്രം ഒരു 25 ബിപിഎസ് റേറ്റ് കട്ട് കൂടി നമുക്ക് പ്രതീക്ഷിക്കാം.

ധനക്കമ്മി കുറയ്ക്കാനുള്ള സര്‍ക്കാരിന്റെ നീക്കങ്ങള്‍ സമ്പദ്വ്യവസ്ഥയ്ക്ക് കൂടുതല്‍ കരുത്ത് പകരുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കി.

X
Top