
ന്യൂഡല്‍ഹി: ഡോളര്‍ സൂചിക, മൂന്നര മാസത്തെ താഴ്ചയില്‍ നിന്ന് വീണ്ടെടുപ്പ് ആരംഭിച്ചെങ്കിലും,സ്വര്‍ണ വില തുടര്‍ച്ചയായ ആറാം ആഴ്ചയും മാറ്റമില്ലാതെ തിളങ്ങി.0.80 ശതമാനം നേട്ടമുണ്ടാക്കി,മള്‍ട്ടി കമ്മോഡിറ്റി എക്സ്ചേഞ്ചില്‍ (എംസിഎക്സ്) ഗോള്‍ഡ് ഫ്യൂച്ചര്‍ കരാര്‍ 54,295 രൂപയില്‍ അവസാനിക്കുകയായിരുന്നു. പ്രതിവാര നേട്ടം 10 ഗ്രാമിന് 902 രൂപ.
അതേസമയം, അന്താരാഷ്ട്രവിപണിയില്‍ ഔണ്‍സിന് 1,797 ലെവലിലായിരുന്നു ക്ലോസിംഗ്. കമ്മോഡിറ്റി മാര്‍ക്കറ്റ് വിദഗ്ധരുടെ അഭിപ്രായത്തില്‍, സ്വര്‍ണ്ണ വില വര്‍ദ്ധനവ് തുടരും. ഇടിവ് വാങ്ങാനുള്ള അവസരമാക്കുന്നതോടെയാണ് ഇത്.
കുറച്ച് സെഷനുകളില്‍ ഏകീകരണം നേരിടേണ്ടി വരുമെങ്കിലും വില തിരിച്ചുകയറാനുള്ള സാധ്യത ഏറെയാണ്. എംസിഎക്‌സ് 10 ഗ്രാമിന്് 55,500 രൂപ വരെ എത്തുമെന്നും അവര്‍ പറയുന്നു. 53,500 മുതല്‍ 53,200 വരെ സോണിലായിരിക്കും പിന്തുണ.
യു.എസ് ഫെഡ് റിസര്‍വിന്റെ തീരുമാനത്തിന് വിപണി കാതോര്‍ക്കുകയാണെന്ന് റെലിഗാറി ബ്രോക്കിംഗിലെ അജിത് മിശ്ര പറയുന്നു. റീട്ടെയ്ല്‍ പണപ്പെരുപ്പ ഡാറ്റയും ശ്രദ്ധാകേന്ദ്രമാകും.