ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

സ്വര്‍ണ്ണവില 9 മാസത്തെ ഉയരത്തില്‍

ന്യൂഡല്‍ഹി: സ്വര്‍ണ്ണ വില 9 മാസത്തെ ഉയര്‍ന്ന നിരക്കിലെത്തി.വെള്ളി വിലയും ഉയര്‍ന്നിട്ടുണ്ട്.എംസിഎക്സില്‍, സ്വര്‍ണ്ണ ഫ്യൂച്ചറുകള്‍ 0.3 ശതമാനം ഉയര്‍ന്ന് 10 ഗ്രാമിന് 54,310 രൂപയായപ്പോള്‍ കിലോയ്ക്ക് 68,072 രൂപയിലാണ് വെള്ളി. 0.4 ശതമാനം വര്‍ധനവാണ് വെള്ളി രേഖപ്പെടുത്തിയത്.

ആഗോള വിപണികളില്‍ സ്വര്‍ണം നേരിയ വര്‍ധനവ് മാത്രമാണ് കൈവരിക്കുന്നത്. ആഗോള വിപണിയില്‍ സ്പോട്ട് സ്വര്‍ണം ഔണ്‍സിന് 0.1 ശതമാനം ഉയര്‍ന്ന് 1,783.16 ഡോളറില്‍ നില്‍ക്കുന്നു. വെള്ളി 0.2 ശതമാനം ഉയര്‍ന്ന് ഔണ്‍സിന് 23.34 ഡോളറിലെത്തി.

യുഎസ് പണപ്പെരുപ്പ കണക്കുകളും ഫെഡറല്‍ റിസര്‍വിന്റെ നിരക്ക് വര്‍ദ്ധന തീരുമാനവും മുന്നില്‍ക്കണ്ട് നിക്ഷേപകര്‍ ജാഗ്രത പുലര്‍ത്തിയതിനാലാണ് അന്തര്‍ദ്ദേശീയ വിപണിയില്‍ വിലയ്ക്ക് മങ്ങലേല്‍ക്കുന്നത്. യു.എസ് പണപ്പെരുപ്പം വര്‍ധിക്കുന്ന പക്ഷം ഫെഡ് റിസര്‍വ് നിരക്ക് വര്‍ധനവ് ശക്തമാക്കും. ഇതോടെ ഡോളര്‍ ശക്തി പ്രാപിക്കുകയും സ്വര്‍ണ്ണത്തിന് തിളക്കം നഷ്ടപ്പെടുകയും ചെയ്യും.

ചൊവ്വാഴ്ചയാണ് യു.എസ് റീട്ടെയ്ല്‍ പണപ്പെരുപ്പ നിരക്ക് പുറത്തുവരുന്നത്. 1772-1764 ഡോളറിലാണ് സ്വര്‍ണവിലയ്ക്ക് പിന്തുണയുള്ളതെന്ന് മേത്ത ഇക്വിറ്റീസിലെ രാഹുല്‍ കാലാന്ദ്രി പറയുന്നു.1794 -1808 ഡോളറിലാണ് പ്രതിരോധം.

X
Top