
കൊച്ചി: കേരളത്തിൽ സ്വർണവില കുറഞ്ഞു. ഗ്രാമിന് 30 രൂപയുടെ കുറവാണ് ഉണ്ടായത്. 11,925 രൂപയായാണ് സ്വർണവില കുറഞ്ഞത്. പവന് 240 രൂപ കുറഞ്ഞു. 95,400 രൂപയായാണ് വില കുറഞ്ഞത്. 18 കാരറ്റ് സ്വർണത്തിന്റെ വിലയിൽ ഗ്രാമിന് 25 രൂപയുടെ കുറവുണ്ടായി. 9,805 രൂപയായാണ് വില കുറഞ്ഞത്. 14 കാരറ്റ് സ്വർണത്തിന്റെ വിലയും 20 രൂപയും കുറഞ്ഞു. 7,640 രൂപയായാണ് വില കുറഞ്ഞത്. ആഗോളവിപണിയുടെ ചുവടുപപിടിച്ചാണ് ആഭ്യന്തര വിപണിയിലും വില ഇടിഞ്ഞത്.
സ്പോട്ട് ഗോൾഡിന്റെ വില 0.2 ശതമാനം ഇടിഞ്ഞ് 4,189.49 ഡോളറിലെത്തി. യു.എസ് ഗോൾഡ് ഫ്യൂച്ചർ നിരക്കും ഇടിഞ്ഞു. 0.6 ശതമാനം ഇടിഞ്ഞ് 4,217.7 ഡോളറിലാണ് സ്വർണത്തിന്റെ വ്യാപാരം പുരോഗമിക്കുന്നത്. യു.എസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് വായ്പ പലിശനിരക്ക് പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി നിക്ഷേപകർ കരുതലെടുക്കുന്നതാണ് വില ഇടിയാനുള്ള പ്രധാനകാരണമെന്നാണ് സാമ്പത്തിക രംഗത്തെ വിദഗ്ധർ പ്രവചിക്കുന്നു.
പലിശനിരക്കിൽ ഫെഡറൽ റിസർവ് 25 ബേസിക് പോയിന്റിന്റെ കുറവ് വരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം, കേന്ദ്രബാങ്കുകൾ കനത്ത സ്വർണം വാങ്ങൽ ഇപ്പോഴും തുടരുകയാണ്. ഇതുമൂലം 2026 സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ സ്വർണവില അന്താരാഷ്ട്ര വിപണിയിൽ 5000 ഡോളർ കടക്കുമെന്നാണ് പ്രവചനം. അങ്ങനെയെങ്കിൽ ഇന്ത്യ ഉൾപ്പടെയുള്ള വിപണികളിൽ സ്വർണവില ഒരു ലക്ഷം കടന്ന് കുതിക്കും.






