Alt Image
വീടും ഭൂമിയും വിൽക്കുമ്പോഴുള്ള ഇൻഡക്സേഷൻ എടുത്ത് കളഞ്ഞത് ബാദ്ധ്യതയാകും; റി​യ​ൽ​ ​എ​സ്‌​റ്റേ​റ്റ് ​മേഖലയുടെ ഭാവിയിൽ ആ​ശ​ങ്ക​യോടെ നി​ക്ഷേ​പ​ക​ർവമ്പൻ കപ്പൽ കമ്പനികൾ വിഴിഞ്ഞത്തേക്ക് എത്തുന്നുചൈനീസ് കമ്പനികളുടെ നിക്ഷേപ നിയന്ത്രണങ്ങള്‍ ലഘൂകരിക്കുന്നുധാതുക്കള്‍ക്ക്‌ നികുതി ചുമത്താന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമുണ്ട്: സുപ്രീംകോടതിഭക്ഷ്യ വിലക്കയറ്റം നേരിടാൻ 10,000 കോടിയുടെ പദ്ധതിയുമായി സര്‍ക്കാര്‍

കുതിപ്പിനൊടുവിൽ സ്വർണ്ണവിലയിൽ ഇന്ന് ഇടിവ്

കൊച്ചി: ദിവസങ്ങൾ നീണ്ട മുന്നേറ്റത്തിനൊടുവിൽ ഇന്ന് സ്വർണ്ണവില കുറഞ്ഞു. ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് കുറഞ്ഞത്.

പവന്റെ വില 54,120 രൂപയായാണ് കുറഞ്ഞത്. ഗ്രാമിന്റെ വില 6765 രൂപയായും കുറഞ്ഞു. കഴിഞ്ഞ കുറേ ദിവസങ്ങളാണ് സ്വർണ്ണവിലയിൽ വർധന രേഖപ്പെടുത്തിയിരുന്നു.

അന്താരാഷ്ട്ര വിപണിയിൽ സ്‍പോട്ട് ഗോൾഡിന്റെ വിലയിൽ നേരിയ വർധനയുണ്ടായിട്ടുണ്ട്. 0.6 ശതമാനം ഉയർന്ന് സ്‍പോട്ട് ഗോൾഡിന്റെ വില ഔൺസിന് 2,374.31 ഡോളറായി. ജൂണിലെ സ്വർണത്തിന്റെ ഭാവി വിലകൾ 0.5 ശതമാനം നേട്ടത്തോടെ 2,389 ഡോളറായി ഉയർന്നു.

ഇറാനും ഇസ്രായേലും തമ്മിലുള്ള സംഘർഷത്തെ തുടർന്നായിരുന്നു കഴിഞ്ഞയാഴ്ച സ്വർണ്ണവില റെക്കേഡിലേക്ക് മുന്നേറിയത്. എന്നാൽ, പശ്ചിമേഷ്യയിലെ സംഘർഷം രൂക്ഷമാകില്ലെന്ന വാർത്തകൾ സ്വർണ്ണവില കുറയുന്നതിന് ഇടയാക്കുമെന്നാണ് പ്രതീക്ഷ.

ഇറാന്റെ ആക്രമണത്തിന് ഇസ്രായേൽ ഉടൻ തിരിച്ചടി നൽകില്ലെന്ന വാർത്തകളും സ്വർണ്ണവിലയെ സ്വാധീനിക്കും.

ഡോളറിൽ നിന്നുള്ള സമ്മർദ്ദം കുറഞ്ഞതും സ്വർണ്ണവില കുറയുന്നതിന് ഇടയാക്കും. കഴിഞ്ഞയാഴ്ച റെക്കോഡുകൾ ഭേദിച്ച് ഡോളർ കുതിച്ചത് സ്വർണ്ണവിലയും ഉയരാൻ കാരണമായിരുന്നു.

അതേസമയം, ഫെഡറൽ റിസർവ് ഉടൻ പലിശ നിരക്കുകൾ കുറക്കില്ലെന്ന വാർത്തയും സ്വർണ്ണവിലയെ സ്വാധീനിച്ചേക്കും.

X
Top