ഉൾനാടൻ ജലപാത വികസന കൗൺസിലിന് സമാപനംദാവോസ് സാമ്പത്തിക ഫോറത്തില്‍ 1,17,000 കോടി രൂപയുടെ നിക്ഷേപ വാഗ്ദാനം നേടി കേരളംഇന്ത്യയുടെ റഷ്യൻ എണ്ണ വാങ്ങൽ ഇടിഞ്ഞുകേന്ദ്ര ബജറ്റ് 2026: ആദായനികുതി പരിധിയിലും ഡിഡക്ഷനുകളിലും ഇളവുകൾക്ക് സാധ്യതഇൻഡിഗോ ഒഴിച്ചിട്ട സ്ലോട്ടുകൾക്കായി വിമാനക്കമ്പനികളിൽ നിന്ന് അപേക്ഷ ക്ഷണിച്ച് സർക്കാർ

സ്വര്‍ണവില 1.75 ലക്ഷം രൂപ വരെ എത്തിയേക്കുമെന്ന് പ്രവചനം

മുംബൈ: ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍ ശക്തിയാര്‍ജിച്ചതോടെ കുതിപ്പില്‍ സ്വര്‍ണവും വെള്ളിയും. സ്വര്‍ണവില 1.75 ലക്ഷം രൂപ വരെ എത്താന്‍ സാധ്യതയെന്ന് പ്രവചനം. ആഗോള വിപണിയില്‍ സ്വര്‍ണവില ട്രോയ് ഔണ്‍സിന് 4,690 ഡോളര്‍ എന്ന ചരിത്രപരമായ റെക്കോര്‍ഡിലേക്ക് എത്തിയിരിക്കുകയാണ്. വെള്ളി വില ചരിത്രത്തിലാദ്യമായി ഔണ്‍സിന് 94 ഡോളറിന് മുകളില്‍ തൊട്ടു.

വ്യവസായ മേഖലയില്‍ നിന്നുള്ള വര്‍ദ്ധിച്ച ആവശ്യകതയും ആഗോള സപ്ലൈ കുറഞ്ഞതും വെള്ളിയുടെ തിളക്കം വര്‍ദ്ധിപ്പിക്കുന്നു. ഇത് ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നാണ് വിപണി വിദഗ്ധരുടെ വിലയിരുത്തല്‍.

ഗ്രീന്‍ലാന്‍ഡ് വിഷയത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ച വ്യാപാര താരിഫുകളും റഷ്യ-ഉക്രെയ്ന്‍ യുദ്ധത്തിലെ പുതിയ സംഭവവികാസങ്ങളും നാറ്റോ രാജ്യങ്ങള്‍ തമ്മിലുള്ള അസ്വാരസ്യങ്ങളും നിക്ഷേപകരെ സ്വര്‍ണത്തിലേക്ക് തിരിയാന്‍ പ്രേരിപ്പിക്കുന്നു.

ഡോളര്‍ ദുര്‍ബലമാകുമ്പോള്‍ നിക്ഷേപകര്‍ക്ക് ഏറ്റവും സുരക്ഷിതമായ ആശ്രയം സ്വര്‍ണമാണ്.
വിപണി വിദഗ്ധരുടെ അഭിപ്രായത്തില്‍ നാം ഇപ്പോള്‍ ‘റിസോഴ്സ് നാഷണലിസം’ അഥവാ വിഭവങ്ങള്‍ക്കായുള്ള വന്‍ശക്തികളുടെ പിടിവലിയുടെ കാലഘട്ടത്തിലേക്കാണ് പ്രവേശിച്ചിരിക്കുന്നത്. യൂറോപ്യന്‍ യൂണിയന്‍ ഇതിനെതിരെ കടുത്ത നടപടികള്‍ ആലോചിക്കുന്നു.

ജര്‍മ്മന്‍ ചാന്‍സലര്‍ ഫ്രീഡ്രിക്ക് മെര്‍സ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ അനുരഞ്ജനത്തിന് ശ്രമിക്കുന്നുണ്ടെങ്കിലും വിപണിയിലെ ഭീതി ഒഴിഞ്ഞിട്ടില്ല. യൂറോപ്പിന്റെ തിരിച്ചടി ഭയന്ന് നിക്ഷേപകര്‍ ഡോളര്‍ വിറ്റൊഴിവാക്കി സുരക്ഷിത നിക്ഷേപമായ സ്വര്‍ണത്തിലേക്കും വെള്ളിയിലേക്കും ചേക്കേറുകയാണ്. ഇതിനിടയില്‍ അമേരിക്കന്‍ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വിന്റെ സ്വതന്ത്ര സ്വഭാവത്തിന് മേല്‍ ട്രംപ് ഭരണകൂടം നടത്തുന്ന കടന്നുകയറ്റങ്ങളും വിപണിയെ വല്ലാതെ ഉലയ്ക്കുന്നുണ്ട്.

ഫെഡ് ഗവര്‍ണറെ പുറത്താക്കാനുള്ള നീക്കത്തില്‍ സുപ്രീം കോടതി നാളെ എടുക്കുന്ന തീരുമാനം ആഗോള വിപണിയുടെ ഗതി തന്നെ മാറ്റിയേക്കാം. ചുരുക്കത്തില്‍, സ്വര്‍ണത്തിന്റെ ഈ കുതിപ്പ് കേവലം താല്‍ക്കാലികമല്ല.

രാഷ്ട്രീയ അസ്ഥിരതകളും സാമ്പത്തിക യുദ്ധങ്ങളും തുടരുന്നിടത്തോളം കാലം സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിന്റെ തിളക്കം ഇനിയും വര്‍ദ്ധിക്കാനാണ് സാധ്യത.

X
Top