
മുംബൈ: 24 കാരറ്റ് (10 ഗ്രാം) സ്വര്‍ണ്ണത്തിന്റെ വില കഴിഞ്ഞയാഴ്ചയില്‍ 1649 രൂപ കുറഞ്ഞു. ഫെഡ് റിസര്‍വ് ഡിസംബറില്‍ നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷ അസ്ഥാനത്തായതോടെയാണിത്. കൂടാതെ യുഎസ്- ചൈന വ്യാപാര ഉടമ്പടി യാഥാര്‍ത്ഥ്യമാകുന്നതോടെ സുരക്ഷിത നിക്ഷേപമെന്ന സ്വര്‍ണ്ണത്തിന്റെ സ്റ്റാറ്റസിന് കോട്ടം തട്ടും.
ഇന്ത്യന്‍ ബുള്ളിയന്‍ ആന്റ് ജ്വല്ലേഴ്സ് അസോസിയേഷന്‍ (ഐബിഐഎ) പ്രകാരം 120770 രൂപയിലാണ് സ്വര്‍ണ്ണമുള്ളത്. അതേസമയം പ്രതിമാസ കണക്കെടുപ്പില്‍ സ്വര്‍ണ്ണം പുരോഗതിയിലാണ്. യുഎസ് ഗോള്‍ഡ് ഫ്യൂച്വേഴ്സ് ഡിസംബര്‍ ഡെലിവറി 3.9 ശതമാനം ഉയര്‍ന്ന് 40016.70 ഡോളറായി.
യുണൈറ്റഡ് സ്റ്റേറ്റ്സ് ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് കുറയ്ക്കാനുള്ള സാധ്യത കുറവാണെന്ന് വിപണി ഇപ്പോള്‍ വിശ്വസിക്കുന്നു. പ്രതീക്ഷകളിലെ ഈ മാറ്റം സ്വര്‍ണ്ണ വിലകളെ ബാധിച്ചു.
പലിശനിരക്കുകള്‍ ഉയര്‍ന്ന നിലയില്‍ തുടരുമ്പോള്‍ സ്വര്‍ണ്ണം ആകര്‍ഷകമല്ലാതാകുന്നു. കാരണം അത് പലിശ നേടുന്നില്ല.തല്‍ഫലമായി, സ്വര്‍ണ്ണത്തിന്റെ ആവശ്യം ദുര്‍ബലമാവുകയും വില കുറയുകയും ചെയ്യും. സമീപകാല വില ഇടിവ് ഈ മാറ്റത്തെ പ്രതിഫലിപ്പിക്കുന്നു.






