പശ്ചിമേഷ്യ സംഘർഷം: ഇന്ത്യയിൽ മാത്രം മുടങ്ങിയത് 5,522 വിമാനങ്ങൾവ്യാപാര കമ്മിയിൽ വൻ വർധനഇന്ത്യയിലേക്ക് കൂടുതല്‍ എണ്ണ കപ്പലുകള്‍; പാചകവാതക പ്രതിസന്ധിയില്‍ അയവുണ്ടായേക്കുംപശ്ചിമേഷ്യന്‍ സംഘര്‍ഷം: കെട്ടിക്കിടക്കുന്നത് ഒരു ലക്ഷം കോടി രൂപയുടെ ചരക്ക്പാചകവാതക പൂഴ്ത്തിവെപ്പ് തടയാന്‍ റെയ്ഡ് ശക്തമാക്കി കേന്ദ്രം

സ്വർണത്തിന്റെ ഇറക്കുമതി തീരുവ 2.5% കുറച്ചേക്കും

ന്യൂഡൽഹി: സ്വർണത്തിന്റെ ഇറക്കുമതി തീരുവ 12.5 ശതമാനത്തിൽ നിന്ന് പത്തിലേക്കു കുറയ്ക്കാൻ കേന്ദ്ര ധനമന്ത്രാലയത്തോടു വാണിജ്യ മന്ത്രാലയം ശുപാർശ ചെയ്തു.

രാജ്യത്തേക്കുള്ള സ്വർണ കള്ളക്കടത്ത് കുറയ്ക്കാൻ ലക്ഷ്യമിട്ടാണിത്. തീരുവ കുറയ്ക്കുന്നതിനുള്ള പ്രഖ്യാപനം അടുത്ത ബജറ്റിൽ ഉൾപ്പെടുത്തണമെന്നാണു വാണിജ്യ മന്ത്രാലയത്തിന്റെ ആവശ്യം.

ഉയർന്ന തീരുവ വെട്ടിക്കാൻ രാജ്യത്തേക്ക് വൻതോതിൽ സ്വർണക്കള്ളക്കടത്ത് നടക്കുന്നുവെന്നാണു മന്ത്രാലയത്തിന്റെ വിലയിരുത്തൽ. ശുപാർശ സംബന്ധിച്ച് ധനമന്ത്രാലയം പ്രതികരിച്ചിട്ടില്ല.

X
Top