എട്ടാം ശമ്പള കമ്മീഷന്‍ ഉടന്‍വ്യാപാര കരാർ: കാറ്, വൈൻ, മെഡിക്കൽ ഉപകരണങ്ങൾ എന്നിവയുടെ വില കുറയുംഇന്ത്യ – ഇയു വ്യാപാര കരാർ: അടിമുടി മാറാൻ ആഗോള വ്യാപാരം2026ലെ സാമ്പത്തിക സര്‍വേ നാളെ അവതരിപ്പിക്കുംവിഴിഞ്ഞത്ത് എത്തുന്നത് 16,000 കോടി രൂപയുടെ വികസനം

സ്വർണം 5 മാസം കൊണ്ട് നല്‍കിയത് 31% നേട്ടം; 20 വര്‍ഷം കൊണ്ട് വളര്‍ന്നത് 13 ഇരട്ടി

കൊച്ചി: സംഘര്‍ഷകാലത്തെ സുരക്ഷിത നിക്ഷേപം എന്ന അടിസ്ഥാനത്തിലാണ് നിക്ഷേപകര്‍ സ്വര്‍ണത്തിലേക്ക് ചുവടുമാറ്റുന്നത്. സ്വര്‍ണവില റെക്കോഡിട്ട് കുതിക്കുന്നതിനു കാരണവും ഇതാണ്.

മള്‍ട്ടി കമ്മോഡിറ്റി എക്‌സ്‌ചേഞ്ചില്‍ (എംസിഎക്‌സ്) വെള്ളിയാഴ്ച സ്വര്‍ണ്ണ വില ഒരു ലക്ഷം രൂപ കടന്നിരുന്നു. എംസിഎക്‌സ് സ്വര്‍ണ്ണ നിരക്ക് 10 ഗ്രാമിന് 0.04% ഉയര്‍ന്ന് 1,00,314 രൂപയില്‍ എത്തി. അതേസമയം, എംസിഎക്‌സ് വെള്ളി വില 0.02% കുറഞ്ഞ് കിലോയ്‌ക്ക് 1,06,474 രൂപയിലെത്തി.

അന്താരാഷ്‌ട്ര വിപണിയില്‍, സ്‌പോട്ട് ഗോള്‍ഡ് വില ഔണ്‍സിന് 1.3% ഉയര്‍ന്ന് 3,428.10 ഡോളറിലെത്തി. ഏപ്രിലില്‍ സ്ഥാപിച്ച എക്കാലത്തെയും ഉയര്‍ന്ന വിലയായ 3,500.05 ഡോളറിനടുത്താണ് ഈ വില. ഈ ആഴ്ച സ്വര്‍ണവില ഏകദേശം 4% ഉയര്‍ന്നു. യുഎസ് ഗോള്‍ഡ് ഫ്യൂച്ചറുകളും 1.5% ഉയര്‍ന്ന് 3,452.80 ഡോളറില്‍ ക്ലോസ് ചെയ്തു.

2025 പിറന്നതിനു ശേഷം ഇതുവരെ നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണ്ണം മികച്ച വരുമാനം നല്‍കി. 31% വര്‍ധനവാണ് അഞ്ച് മാസം കൊണ്ട് ഉണ്ടായിരിക്കുന്നത്. 2025 ലെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവയ്‌ക്കുന്ന ആസ്തി വിഭാഗങ്ങളിലൊന്നായും മാക്രോ ഇക്കണോമിക്, ജിയോപൊളിറ്റിക്കല്‍ അനിശ്ചിതത്വങ്ങള്‍ക്കെതിരെ വിശ്വസനീയമായ ഒരു നിക്ഷേപമായും സ്വര്‍ണം അതിന്റെ സ്ഥാനം വീണ്ടും ഉറപ്പിച്ചു. കഴിഞ്ഞ 74 ദിവസത്തിനിടെ സ്വര്‍ണ്ണ വിലയിലുണ്ടായ വര്‍ധന 10,000 രൂപയാണ്.

2005 ല്‍ 7,638 രൂപയായിരുന്നു എംസിഎക്‌സില്‍ 10 ഗ്രാം സ്വര്‍ണത്തിന്റെ വില. ഇതാണ് 2025 ജൂണില്‍ 1,00,000 കടന്നിരിക്കുന്നത്. 1,200.84% വില വര്‍ധനയാണ് 20 വര്‍ഷത്തിനിടെ ഉണ്ടായിരിക്കുന്നത്.

കഴിഞ്ഞ 20 വര്‍ഷങ്ങളില്‍ 16 വര്‍ഷങ്ങളില്‍ സ്വര്‍ണം നിക്ഷേപകര്‍ക്ക് നേട്ടമുണ്ടാക്കി. ഇതേ കാലയളവില്‍ വെള്ളിയുടെ വില 668.84% വര്‍ദ്ധിച്ചു.

X
Top