2028ൽ ഇന്ത്യൻ ബാങ്കുകളുടെ കിട്ടാക്കടം 1.9 ശതമാനമായി ഉയർന്നേക്കുമെന്ന് ആർബിഐ ദീർഘായുസ്സ് മാത്രം പോരാ; സാമ്പത്തിക സുരക്ഷയും വേണംഇന്ത്യയുടെ വ്യാവസായിക ഉൽപ്പാദനത്തിൽ 5.1% വർദ്ധനവ്; ഖനന മേഖലയിൽ തളർച്ചരാജ്യത്ത് ഈ സാമ്പത്തിക വർഷം പ്രവർത്തനം ആരംഭിക്കുന്നത് 60-ഓളം പുതിയ ഖനികൾ; ലിഥിയം, നിക്കൽ സംസ്‌കരണ യൂണിറ്റുകളും ഉടൻക്രെഡിറ്റ് ഡെറിവേറ്റീവ് വിപണി വിപുലീകരിക്കാനുള്ള അന്തിമ മാർഗ്ഗനിർദ്ദേശങ്ങളുമായി ആർബിഐ

സ്വർണ, ഡയമണ്ട് കയറ്റുമതി കുത്തനെ ഇടിയുന്നു

കൊച്ചി: അമേരിക്ക ഇറക്കുമതിക്ക് പത്ത് ശതമാനം അടിസ്ഥാന തീരുവ ഏർപ്പെടുത്തിയതോടെ ഇന്ത്യയില്‍ നിന്നുള്ള സ്വർണ, വജ്ര ആഭരണ കയറ്റുമതി മേയില്‍ 15.81 ശതമാനം ഇടിഞ്ഞ് 19,260 കോടി രൂപയിലെത്തി.

മുൻവർഷം ഇതേകാലയളവില്‍ 22,414.02 കോടി രൂപയുടെ സ്വർണ, വജ്രാഭരണങ്ങളാണ് ഇന്ത്യ കയറ്റി അയച്ചിരുന്നത്. കട്ട് ആൻഡ് പോളിഷ്‌ഡ് ഡയമണ്ടുകളുടെ കയറ്റുമതി കഴിഞ്ഞ മാസം 35.49 ശതമാനം ഇടിവോടെ 8,089.81 കോടി രൂപയിലെത്തി.

പോളിഷ്‌ഡ് ലാബ് ഡയമണ്ടുകളുടെ കയറ്റുമതി 32.72 ശതമാനം കുറഞ്ഞ് 689.71 കോടി രൂപയായി. സ്വർണാഭരണ കയറ്റുമതി 17.24 ശതമാനം വർദ്ധിച്ച്‌ 8,482.61 കോടി രൂപയിലെത്തി.

ഏപ്രില്‍, മേയ് മാസങ്ങളില്‍ വെള്ളി ആഭരണങ്ങളുടെ കയറ്റുമതി 17.59 ശതമാനം താഴ്ന്ന് 1,281.92 കോടി രൂപയിലെത്തി.

X
Top