ആവശ്യമെങ്കില്‍ ഇനിയും നിരക്ക് കുറയ്ക്കുമെന്ന് ആര്‍ബിഐ ഗവര്‍ണര്‍രാസവള ഇറക്കുമതിക്ക് പുതിയ സാദ്ധ്യതകൾ തേടി ഇന്ത്യപ്രത്യക്ഷ നികുതി സമാഹരണത്തിൽ ഇടിവ്ജൂണിൽ ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണം കൂടിഇന്ത്യയിലേക്ക് കുതിച്ചൊഴുകി ബ്രസീൽ, അമേരിക്കൻ ക്രൂഡ് ഓയിൽ

15,000 കോടിയുടെ പുതിയ പദ്ധതികൾ കൂട്ടിച്ചേർക്കാൻ ലക്ഷ്യമിട്ട് ഗോദ്‌റെജ് പ്രോപ്പർട്ടീസ്

മുംബൈ: ഭൂമി നേരിട്ട് വാങ്ങി ഭൂവുടമകളുമായി സംയുക്ത സംരംഭങ്ങൾ രൂപീകരിച്ച് ഈ സാമ്പത്തിക വർഷം ഏകദേശം 15,000 കോടി രൂപയുടെ പുതിയ ഭവന പദ്ധതികൾ കൂട്ടിച്ചേർക്കാനാണ് ഗോദ്‌റെജ് പ്രോപ്പർട്ടീസ് ശ്രമിക്കുന്നത്. ബിസിനസ്സ് കമ്പനിയായ ഗോദ്‌റെജ് ഗ്രൂപ്പിന്റെ ഭാഗമാണ് രാജ്യത്തെ മുൻനിര റിയൽ എസ്റ്റേറ്റ് ഡെവലപ്പർമാരിൽ ഒരാളായ ഗോദ്‌റെജ് പ്രോപ്പർട്ടീസ് ലിമിറ്റഡ് (GPL).

സെയിൽസ് ബുക്കിംഗിന്റെ കാര്യത്തിൽ കമ്പനിക്ക് ആദ്യ പാദത്തിൽ ഉറച്ച നിലയുണ്ടെന്ന് ജിപിഎൽ എക്‌സിക്യൂട്ടീവ് ചെയർമാൻ പിറോജ്ഷ ഗോദ്‌റെജ് പിടിഐക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ഏപ്രിൽ-ജൂൺ കാലയളവിൽ കമ്പനിയുടെ വിൽപ്പന ബുക്കിംഗ് അഞ്ചിരട്ടി വർധിച്ച് 2,520 കോടി രൂപയിലെത്തിയിരുന്നു. ഇത് കമ്പനിയുടെ എക്കാലത്തെയും ഉയർന്ന ത്രൈമാസ വിൽപ്പനയായിരുന്നു.

ഭവനവായ്പകളുടെ പലിശനിരക്കിൽ വർധനവുണ്ടായിട്ടും ഭവനവിലയിൽ വർധനവുണ്ടായിട്ടും ഈ സാമ്പത്തികവർഷത്തിന്റെ ശേഷിക്കുന്ന പാദങ്ങളിലും വിൽപ്പന കുതിപ്പ് തുടരുമെന്ന് കമ്പനി പ്രതീക്ഷിക്കുന്നു. 2023 സാമ്പത്തിക വർഷത്തിൽ 10,000 കോടി രൂപയുടെ വില്പന ബുക്കിങ്ങാണ് കമ്പനി ലക്ഷ്യമിടുന്നത്.

നടന്നുകൊണ്ടിരിക്കുന്ന പ്രോജക്റ്റുകളിൽ പുതിയതും പുതിയ ഘട്ടങ്ങളും ഉൾപ്പെടെ 20 ഓളം റെസിഡൻഷ്യൽ പ്രോജക്ടുകൾ ആരംഭിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. പുതിയ ബിസിനസ്സ് വികസനം സംബന്ധിച്ച് കമ്പനി മാർഗനിർദേശങ്ങളൊന്നും നൽകിയിട്ടില്ലെന്നും എന്നാൽ വിൽപ്പന ബുക്കിംഗിൽ വളർച്ച നിലനിർത്തുന്നതിന് ഈ സാമ്പത്തിക വർഷം 15,000 കോടിയുടെ മൊത്ത വികസന മൂല്യമുള്ള (ജിഡിവി) പദ്ധതികൾ ചേർക്കാൻ ആഗ്രഹിക്കുന്നുവെന്നും പിറോജ്ഷ പറഞ്ഞു.

പുതിയ പദ്ധതികളുടെ വികസനത്തിനായി അടുത്ത 12-18 മാസങ്ങളിൽ 1 ബില്യൺ യുഎസ് ഡോളർ നിക്ഷേപിക്കുമെന്ന് ഫെബ്രുവരിയിൽ കമ്പനി പ്രഖ്യാപിച്ചിരുന്നു.

X
Top