
കൊച്ചി: കോവിഡിനു ശേഷം ആഗോള വെയര്‍ഹൗസ് ഓട്ടോമേഷന്‍ വിപണിയില്‍ പ്രതീക്ഷിക്കുന്ന വളര്‍ച്ച പ്രയോജനപ്പെടുത്താനാവും വിധം മുന്നേറാന്‍ ഗോദ്റെജ് ആന്‍റ് ബോയ്സ് ജര്‍മനി ആസ്ഥാനമായുള്ള കോര്‍ബര്‍ സപ്ലെ ചെയിനുമായി സംയുക്ത സംരംഭം നീക്കങ്ങള്‍ നടത്തും. ഇതിനകം തന്നെ ലക്ഷ്യം മറികടന്ന ഗോദ്റെജ് കോര്‍ബര്‍ അടുത്ത അഞ്ചു വര്‍ഷങ്ങളില്‍ മറ്റൊരു 18 ശതമാനം വളര്‍ച്ച കൂടി പ്രതീക്ഷിക്കുന്നു.
കോവിഡിനു ശേഷം ഈ രംഗത്ത് ഓട്ടോമേഷനിലേക്കുള്ള മാറ്റം വ്യാപകമായിട്ടുണ്ട്. ഇതിനു പുറമെ സപ്ലെ ചെയിന്‍ ഓട്ടോമേഷന്‍റെ കാര്യത്തില്‍ ഏഷ്യ പ്രമുഖ മേഖലയായും ഉയര്‍ന്നിട്ടുണ്ട്. 2023 സാമ്പത്തിക വര്‍ഷത്തില്‍ കോര്‍ബര്‍ സപ്ലെ ചെയിന്‍ തങ്ങളുടെ ഇന്ത്യന്‍ സബ്സിഡിയറിയിലൂടെയുള്ള നിക്ഷേപം വര്‍ധിപ്പിക്കാന്‍ ഉദ്ദേശിക്കുന്നുണ്ട്.
മികച്ച സൗകര്യങ്ങളും സാങ്കേതികവിദ്യയും പ്രയോജനപ്പെടുത്തി രാജ്യത്തെ വിപുലമായ സപ്ലെചെയിന്‍ ആകാനാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഗോദ്റെജ് കോര്‍ബര്‍ സീനിയര്‍ വൈസ് പ്രസിഡന്‍റും ബിസിനസ് മേധാവിയുമായ സുനില്‍ ദബ്രാല്‍ പറഞ്ഞു.
ലോജിസ്റ്റിക് രംഗത്ത് ആഗോള, പ്രാദേശിക തലങ്ങളിലെ വളര്‍ച്ചയ്ക്ക് വേണ്ടിയുള്ള കോര്‍ബറിന്‍റെ ലക്ഷ്യങ്ങളെ സാധൂകരിക്കാന്‍ ഗോദ്റെജ് ആന്‍റ് ബോയ്സുമായുള്ള സഹകരണം സഹായിക്കുമെന്ന് കോര്‍ബര്‍ സപ്ലെ ചെയിന്‍ ഏഷ്യ സിഇഒ വിന്‍ തിയാന്‍ ചായ് പറഞ്ഞു.