ടോള്‍ വരുമാനം 2027 ഓടെ 1.40 ലക്ഷം കോടിയാകുമെന്ന് നിതിൻ ഗഡ്കരിപൊതുമേഖല ബാങ്കുകളിലെ ഓഹരി വില്‍പന: ഉപദേഷ്ടാക്കളെ നിയമിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍ഇന്ത്യയുടെ മൊത്തം മൂല്യം 9.82 ലക്ഷം കോടി ഡോളറാകുംനിക്ഷേപ ഉടമ്പടി: ഒരു ഡസന്‍ രാജ്യങ്ങളുമായി ഇന്ത്യ ചര്‍ച്ചയില്‍സാമ്പത്തിക സമത്വത്തില്‍ ഇന്ത്യ മെച്ചപ്പെടുന്നതായി ലോകബാങ്ക് റിപ്പോര്‍ട്ട്

ഫര്‍ണിച്ചര്‍ സൊല്യൂഷന്‍ ബിസിനസുകൾ ഏകീകരിച്ച് ഗോദ്റെജ് ആന്‍ഡ് ബോയ്സ്

കൊച്ചി: ഇന്‍റീരിയര്‍ സൊലൂഷന്‍സ് ബ്രാന്‍ഡായ യു ആന്‍ഡ് യൂസ്, പ്രീമിയം ഫര്‍ണീച്ചര്‍ ആന്‍ഡ് ഹോം ആക്സസറീസ് ബ്രാന്‍ഡായ സ്ക്രിപ്റ്റ് എന്നിവ ഉള്‍പ്പെടുത്തി ഗോദ്റെജ് ഇന്‍റീരിയോയുടെ പ്രവര്‍ത്തനം ഏകീകരിക്കുമെന്ന് ഗോദ്റെജ് ഗ്രൂപ്പിന്‍റെ പതാകവാഹക കമ്പനിയായ ഗോദ്റെജ് ആന്‍ഡ് ബോയ്സിന്‍റെ ഫര്‍ണീച്ചര്‍ സൊലൂഷന്‍സ് അറിയിച്ചു. ഇതോടെ ഗോദ്റെജ് ഇന്‍റീരിയോ സ്റ്റോറില്‍നിന്ന് ഗോദ്റെജ് ആന്‍ഡ് ബോയ്സിന്‍റെ ഫര്‍ണീച്ചര്‍, ഇന്‍റീരിയര്‍ സൊലൂഷനുകള്‍ എല്ലാം ഉപഭോക്താക്കള്‍ക്ക് ലഭ്യമാകും.
2023 മാര്‍ച്ചോടെ ബ്രാന്‍ഡ് സംയോജനം പൂര്‍ത്തിയാകും. ഇത് വരുമാനത്തില്‍ 5-8 ശതമാനം വളര്‍ച്ച കൊണ്ടുവരുമെന്നും കണക്കാക്കുന്നു. വികസനത്തിന്‍റെ ഭാഗമായി കമ്പനിയുടെ റീട്ടെയില്‍ ഔട്ട്ലെറ്റുകളുടെ എണ്ണം നൂറിലേക്ക് ഉയര്‍ത്തും. കൂടാതെ ഇ-കൊമേഴ്സ് ബിസിനസ് 5000 പിന്‍കോഡുകളിലേക്കു വ്യാപിപ്പിക്കും. നടപ്പു വര്‍ഷം വരുമാനത്തില്‍ 25 ശതമാനം വളര്‍ച്ചയും കമ്പനി ലക്ഷ്യമിടുന്നു.
കഴിഞ്ഞ 3 വര്‍ഷമായി ഗോദ്റെജ് ഇന്‍റീരിയോ 15 ശതമാനം വാര്‍ഷിക വളര്‍ച്ച നേടിയിട്ടുണ്ട്. അതേസമയം വ്യവസായവളര്‍ച്ച 6-7 ശതമാനമാണ്. ഗോദ്റെജ് ഇന്‍റീരിയോ, സ്ക്രിപ്റ്റ്, യു ആന്‍ഡ് യൂസ് ഡിസൈന്‍ സ്റ്റുഡിയോ എന്നിങ്ങനെ തങ്ങളുടെ 3 ബ്രാന്‍ഡുകള്‍ സംയോജിപ്പിച്ച് ഉപഭോക്താക്കളുടെ മാറുന്ന ആവശ്യങ്ങള്‍ നിറവേറ്റുന്ന ഫര്‍ണിച്ചര്‍ സൊല്യൂഷനുകള്‍ നല്‍കുന്നതിലേക്ക് എല്ലാ ശ്രദ്ധയും കേന്ദ്രീകരിക്കുകയാണെന്ന് ഗോദ്റെജ് ഇന്‍റീരിയോയുടെ ബിസിനസ് ഹെഡ് സ്വപ്നീല്‍ നഗര്‍കര്‍ പറഞ്ഞു.

X
Top