നിക്ഷേപത്തട്ടിപ്പിന് കേന്ദ്ര ധനമന്ത്രിയുടെ വ്യാജ എഐ വീഡിയോ; ജാഗ്രത വേണമെന്ന് സൈബർ പോലീസ്ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിലൂടെ വ്യവസായ രംഗത്ത് വലിയ മുന്നേറ്റം സാധ്യമായി;പി രാജീവ്അടിസ്ഥാന സൗകര്യ പദ്ധതികള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി 20,000 കോടി രൂപയുടെ ഗ്യാരണ്ടി ഫണ്ട്ഇന്ത്യയില്‍ നിക്ഷേപം ഇരട്ടിയാക്കാന്‍ ലോകബാങ്കിന്റെ സ്വകാര്യമേഖല വിഭാഗം ഐഎഫ്‌സി, 2030 ഓടെ 10 ബില്യണ്‍ ഡോളര്‍ ലക്ഷ്യംമൊത്തവില സൂചിക പണപ്പെരുപ്പം 0.52 ശതമാനമായി ഉയര്‍ന്നു

ഗോദ്റെജിൻറെ പുതിയ എസി മോഡലുകൾ വിപണിയിൽ

കൊച്ചി: ഗോദ്റെജ് എന്റർപ്രൈസസ് ഗ്രൂപ്പിന്റെ അപ്ലയൻസസ് ബിസിനസായ ഗോദ്റെജ് ആൻഡ് ബോയ്സ്‌ രാജ്യത്തെ വ്യവസായ മേഖലയും വലിയ വീടുകളും ലക്ഷ്യമിട്ട് എസികളുടെ ശ്രേണി വിപുലീകരിച്ചു. രണ്ട്, മൂന്ന് ടൺ കപ്പാസിറ്റിയിലുള്ള വൺ-വേ കസ്സറ്റ്, ഫോർ-വേ കസറ്റ് എസികൾ, രണ്ട് മുതൽ നാല് ടൺ വരെ ശേഷിയുള്ള ടവർ എസികൾ, രണ്ടര, മൂന്ന് ടൺ ശേഷിയുള്ള ടർബോ കൂൾ സ്പ്ലിറ്റ് എസി എന്നിവയുൾപ്പെടുന്നതാണ് പുതിയ നിര.

മികച്ച ശീതീകരണ ശേഷിയുള്ള മൂന്ന് ടൺ മോഡലിനുള്ള ഇൻഡസ്ട്രിയിലെ ഏറ്റവും വീതിയേറിയ ഇൻഡോർ യൂണിറ്റും ഈ ശ്രേണിയുടെ പ്രത്യേകതയാണ്. എല്ലാ കൊമേഴ്സ്യൽ എസികളും എഐ സങ്കേതിക സംവിധാനമുള്ളവയാണ്. ചുറ്റുപാടുമുള്ള ചൂടും ഉപയോക്തൃ സാന്നിധ്യവും തിരിച്ചറിഞ്ഞ് തണുപ്പിക്കുന്നതിനാൽ വൈദ്യുതി ലാഭിക്കാനും മികച്ച പ്രവർത്തനം കാഴ്ചവെയ്ക്കാനും ഇവയ്ക്ക് സാധിക്കും. എവിടെ നിന്നും എസിയെ നിയന്ത്രിക്കാനാവുന്ന സ്മാർട്ട് ഐഒടി, നാല് തരത്തിലുള്ള സ്വിംഗ്, ഇൻവർട്ടർ, 5-ഇൻ-1 കൺവേർട്ടിബിൾ ടെക്നോളജി തുടങ്ങിയ സവിശേഷതകളും ഇവയ്ക്കുണ്ട്.

52 ഡിഗ്രി വരെ ഉയർന്ന ചൂടിലും ശക്തമായ തണുപ്പ് നൽകാൻ സാധിക്കുന്ന തരത്തിലാണ് ഇവയുടെ നിർമാണം. കൂടാതെ പരിസ്ഥിതി സൗഹൃദപരമായ ആർ 32 റഫ്രിജറന്റും 5 വർഷത്തെ കംപ്രസർ വാറണ്ടിയുമുണ്ട്. 70,000 രൂപ മുതലാണ് ലൈറ്റ് കൊമേഴ്സ്യൽ എസി ശ്രേണിയുടെ വില.

X
Top