Alt Image
കഴിഞ്ഞുപോയത് കേരളത്തിന് പുറത്തുനിന്ന് ഏറ്റവും കൂടുതൽ സഞ്ചാരികളെത്തിയ വർഷംകൊച്ചി- കോയമ്പത്തൂർ വ്യവസായ ഇടനാഴി പദ്ധതി അനിശ്ചിതത്വത്തിൽഇന്ത്യ-യുകെ വ്യാപാര കരാര്‍ ഏപ്രില്‍ മാസത്തില്‍ നടപ്പാക്കുംമൊത്തവില പണപ്പെരുപ്പം ഉയർന്നുകേരളം നിക്ഷേപസൗഹൃദസംസ്ഥാനമായി മാറിക്കഴിഞ്ഞെന്ന് മുഖ്യമന്ത്രി

ഗോഡിയം ഐവിഎഫ്‌ ഐപിഒ ഫെബ്രുവരി 20 മുതല്‍

ഫെര്‍ട്ടിലിറ്റി സര്‍വീസ്‌ നല്‍കുന്ന ഗോഡിയം ഐവിഎഫ്‌ ലിമിറ്റഡിന്റെ ഇനീഷ്യല്‍ പബ്ലിക്‌ ഓഫര്‍ (ഐപിഒ) ഫെബ്രുവരി 20ന്‌ തുടങ്ങും. ഫെബ്രുവരി 24 വരെയാണ്‌ ഈ ഐപിഒ സബ്‌സ്‌ക്രൈബ്‌ ചെയ്യാവുന്നത്‌. ഇഷ്യു വില പ്രഖ്യാപിച്ചിട്ടില്ല. ഫെബ്രുവരി 25ന്‌ ഓഹരികളുടെ അലോട്ട്‌മെന്റ്‌ നടക്കും.

ഫെബ്രുവരി 27ന്‌ ഓഹരികള്‍ എന്‍എസ്‌ഇയിലും ബിഎസ്‌ഇയിലും ലിസ്റ്റ്‌ ചെയ്യും. ഫെര്‍ട്ടിലിറ്റി സര്‍വീസ്‌ രംഗത്തു നിന്ന്‌ ഐപിഒ നടത്തുന്ന ആദ്യത്തെ കമ്പനിയാണ്‌ ഗോഡിയം ഐവിഎഫ്‌. 2.09 കോടി ഓഹരികളാണ്‌ ഐപിഒ വഴി വില്‍ക്കുന്നത്‌. 1.13 കോടി പുതിയ ഓഹരികളും 94.94 ലക്ഷം നിലവിലുള്ള ഓഹരികളും ഉള്‍പ്പെട്ടതാണ്‌ ഐപിഒ.

ഐപിഒ വഴി സമാഹരിക്കുന്ന തുകയില്‍ 50 കോടി രൂപ പുതിയ ഐവിഎഫ്‌ കേന്ദ്രം സ്ഥാപിക്കുന്നതിനും 20 കോടി രൂപ കടം തിരിച്ചടയ്‌ക്കുന്നതിനും ബാക്കി തുക പൊതുവായ കോര്‍പ്പറേറ്റ്‌ ആവശ്യങ്ങള്‍ക്കും വിനിയോഗിക്കും. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 19.1 കോടി രൂപ ലാഭമാണ്‌ കമ്പനി കൈവരിച്ചത്‌.

2023-24ല്‍ 10.3 കോടി രൂപയായിരുന്നു ലാഭം. 85 ശതമാനം വളര്‍ച്ചയാണ്‌ ലാഭത്തിലുണ്ടായത്‌. 70.7 കോടി രൂപയാണ്‌ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ വരുമാനം. 47.7 ശതമാനം വളര്‍ച്ചയാണ്‌ വരുമാനത്തിലുണ്ടായത്‌.

ഐപിഒയുടെ 50 ശതമാനം നിക്ഷേപക സ്ഥാപനങ്ങള്‍ക്കും 15 ശതമാനം ഉയര്‍ന്ന ആസ്‌തിയുള്ള വ്യക്തികള്‍ക്കും 35 ശതമാനം ചില്ലറ നിക്ഷേപകര്‍ക്കും മാറ്റിവെച്ചിരിക്കുന്നു.

X
Top