അവികസിത രാജ്യങ്ങളുമായി എഐ മോഡലുകള്‍ പങ്കിടാന്‍ ഇന്ത്യഇന്ത്യയിലെ സമ്പന്ന സംസ്ഥാനം ഗോവ; കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്‍റെ പട്ടിക പുറത്ത്2000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകള്‍ക്ക് ജിഎസ്‌ടി ഇല്ല; വാര്‍ത്തകള്‍ തള്ളി കേന്ദ്ര ധനകാര്യ മന്ത്രാലയംആറ് വർഷത്തിനിടെ സ്വർണ വിലയിൽ 200% വർദ്ധനഇന്ത്യ-യുകെ വ്യാപാര കരാര്‍: ആത്മനിര്‍ഭര്‍ ഭാരത് പദ്ധതികളുടെ ആനുകൂല്യം യുകെ കമ്പനികള്‍ക്കും ലഭ്യമാകും

ഇന്ത്യയിലെ സമ്പന്ന സംസ്ഥാനം ഗോവ; കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്‍റെ പട്ടിക പുറത്ത്

ന്യൂഡൽഹി: പ്രതിശീര്‍ഷ വരുമാനത്തിന്റെ അടിസ്ഥാനത്തില്‍ രാജ്യത്തെ ഏറ്റവും സമ്പന്ന സംസ്ഥാനമായി ഗോവ. ഏറ്റവും കുറഞ്ഞ പ്രതിശീര്‍ഷ വരുമാനം രേഖപ്പെടുത്തി ബിഹാര്‍ ഏറ്റവും പിന്നിലായി. 2023-24 സാമ്പത്തിക വര്‍ഷത്തിലെ സംസ്ഥാനങ്ങളുടെ പ്രതിശീര്‍ഷ വരുമാനത്തിന്‌റെ അടിസ്ഥാനത്തിലാണ് കേന്ദ്ര ധനകാര്യ മന്ത്രാലയം ലോക്സഭയില്‍ വിവരങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നത്.

2023-24 വര്‍ഷത്തില്‍ 3.57 ലക്ഷം രൂപയാണ് ഗോവയിലെ ഒരാളുടെ ശരാശരി വരുമാനം. സിക്കിം (2.92 ലക്ഷം രൂപ), ഡല്‍ഹി (2.71 ലക്ഷം രൂപ), ചണ്ഡീഗഢ് (2.56 ലക്ഷം രൂപ), പുതുച്ചേരി (1.45 ലക്ഷം രൂപ) എന്നിവയാണ് ഗോവയ്ക്ക് പിന്നിലുള്ളത്. ഇക്കാലയളവില്‍ കേരളത്തിലെ പ്രതിശീര്‍ഷ വരുമാനം 162040 ആണ്. 11 ആം സ്ഥാനത്താണ് കേരളം.

സംസ്ഥാനത്തിന്റെ മൊത്തം വരുമാനത്തെ ജനസംഖ്യ കൊണ്ട് ഹരിച്ചാണ് പ്രതിശീര്‍ഷ വരുമാനം കണ്ടെത്തുന്നത്.

എന്നാല്‍, ഏറ്റവും കുറഞ്ഞ പ്രതിശീര്‍ഷ വരുമാനമുള്ള സംസ്ഥാനങ്ങളുടെ പട്ടികയില്‍ ബിഹാറാണ് ഒന്നാമത്, വെറും 32,227 രൂപ മാത്രമാണ് ബിഹാറിലെ ഒരാളുടെ ശരാശരി വരുമാനം. ഉത്തര്‍പ്രദേശ് (50,341 രൂപ), ജാര്‍ഖണ്ഡ് (65,062 രൂപ) എന്നിവയാണ് ബിഹാറിന് തൊട്ടുപിന്നിലെന്നും പ്രതിശീര്‍ഷ വരുമാനം സംബന്ധിച്ച് എം.പി.മാരായ ഗിരിധാരി യാദവ്, ദിനേഷ് ചന്ദ്ര യാദവ് എന്നിവര്‍ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായി, കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി പറഞ്ഞു.

പത്തുവര്‍ഷം കൊണ്ട് രാജ്യത്തിന്റെ വരുമാനം കൂടി
ദേശീയ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസിന്റെ കണക്കുകള്‍ പ്രകാരം, 2024-25 വര്‍ഷത്തില്‍ രാജ്യത്തിന്റെ ശരാശരി പ്രതിശീര്‍ഷ വരുമാനം 1,14,710 രൂപയാണ്. പത്തുവര്‍ഷം മുമ്പ്, അതായത് 2014-15-ല്‍ ഇത് 72,805 രൂപയായിരുന്നു.

കര്‍ണാടക (1.91 ലക്ഷം രൂപ), തമിഴ്നാട് (1.79 ലക്ഷം രൂപ), തെലങ്കാന (1.77 ലക്ഷം രൂപ) തുടങ്ങിയ സംസ്ഥാനങ്ങള്‍ മികച്ച സാമ്പത്തിക വളര്‍ച്ച നേടിയപ്പോള്‍, കിഴക്കന്‍ സംസ്ഥാനങ്ങളടക്കം പലതും ഇപ്പോഴും പിന്നിലാണെന്ന് ഈ കണക്കുകള്‍ വ്യക്തമാക്കുന്നു.

വളര്‍ച്ചയിലെ വ്യത്യാസങ്ങള്‍ക്ക് പല കാരണങ്ങള്‍
സംസ്ഥാനങ്ങള്‍ തമ്മിലുള്ള ഈ സാമ്പത്തിക അസമത്വത്തിന് പല കാരണങ്ങളുണ്ടെന്ന് മന്ത്രി വിശദീകരിച്ചു. സാമ്പത്തിക വികസനത്തിന്റെ നിലവാരം, ഓരോ മേഖലയിലെയും വ്യത്യാസങ്ങള്‍, ഭരണ സംവിധാനങ്ങളിലെ മാറ്റങ്ങള്‍ എന്നിവയെല്ലാം ഇതിന് കാരണമാകാം.

2023-24 സാമ്പത്തിക വർഷത്തിലെ പ്രതിശീർഷ വരുമാനത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങളെയും കേന്ദ്രഭരണ പ്രദേശങ്ങളെയും തരംതിരിച്ച പട്ടിക താഴെ :
ഗോവ: ₹3,57,611
സിക്കിം: ₹2,92,339
ഡൽഹി: ₹2,71,490
ചണ്ഡീഗഢ്: ₹2,56,912
ഹരിയാന: ₹1,82,816
കർണാടക: ₹1,91,970
തമിഴ്‌നാട്: ₹1,79,732
തെലങ്കാന: ₹1,77,000
ആൻഡമാൻ നിക്കോബാർ ദ്വീപുകൾ: ₹1,77,335
മഹാരാഷ്ട്ര: ₹1,66,013
കേരളം: ₹1,62,040
ഹിമാചൽ പ്രദേശ്: ₹1,54,330
മിസോറാം: ₹1,52,363
ഉത്തരാഖണ്ഡ്: ₹1,50,931
പുതുച്ചേരി: ₹1,45,921
പഞ്ചാബ്: ₹1,29,561
ആന്ധ്രാപ്രദേശ്: ₹1,31,083
അരുണാചൽ പ്രദേശ്: ₹1,11,107
ഗുജറാത്ത്: ₹95,617
ഒഡീഷ: ₹99,396
രാജസ്ഥാൻ: ₹90,414
നാഗാലാൻഡ്: ₹81,158
ജമ്മു & കാശ്മീർ-UT: ₹76,653
പശ്ചിമ ബംഗാൾ: ₹77,933
അസം: ₹75,938
മേഘാലയ: ₹74,489
മധ്യപ്രദേശ്: ₹67,301
ജാർഖണ്ഡ്: ₹65,062
മണിപ്പൂർ: ₹65,471
ഛത്തീസ്ഗഢ്: ₹61,122
ത്രിപുര: ₹59,725
ഉത്തർപ്രദേശ്: ₹50,341
ബിഹാർ: ₹32,227

X
Top