ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

പ്രതിസന്ധി: ഗോ ഫസ്റ്റ് എയര്‍ലൈനിനെ കയ്യൊഴിയാന്‍ വാഡിയ ഗ്രൂപ്പ്

ന്യൂഡല്‍ഹി: നഷ്ടത്തിലായ ഗോഫസ്റ്റ് എയര്‍ലൈനില്‍ നിന്നും വാഡിയ ഗ്രൂപ്പ് പിന്മാറിയേക്കും. ഇത് സംബന്ധിച്ച് ചര്‍ച്ചകള്‍ നടക്കുകയാണെന്ന് ഗ്രൂപ്പ് അധികൃതരെ ഉദ്ദരിച്ച് എക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ഓഹരികള്‍ വില്‍ക്കുകയോ പൂര്‍ണ്ണമായും പുറത്തുകടക്കുകയോ ആണ് ലക്ഷ്യം.

നിലവില്‍ പകുതിയോളം വിമാനങ്ങള്‍ നിലത്തിറക്കിയിരിക്കയാണ് ഗോ ഫസ്റ്റ്. പ്രാറ്റ് & വിറ്റ്‌നി (പി & ഡബ്ല്യു) ജെറ്റ് എഞ്ചിനുകളുമായി ബന്ധപ്പെട്ട വിതരണ പ്രശ്‌നങ്ങളാണ് കാരണം.ഇതോടെ 2022 സാമ്പത്തികവര്‍ഷത്തില്‍ കമ്പനി,റെക്കോര്‍ഡ് നഷ്ടം വരുത്തി.

600 കോടി രൂപ സര്‍ക്കാറും 3000 കോടി രൂപ വാഡിയ ഗ്രൂപ്പും കഴിഞ്ഞ 15 മാസത്തിനിടെ ഒഴുക്കിയെങ്കിലും കമ്പനിയെ രക്ഷിക്കാനായില്ല. ഗുരുതര പ്രവര്‍ത്തന പ്രശ്‌നങ്ങളാണ് കമ്പനിയെ തുറിച്ചുനോക്കുന്നത്. ആഭ്യന്തര വ്യോമയാന വിപണി കുതിപ്പ് നടത്തുന്ന അവസരം ഉപയോഗപ്പെടുത്താന്‍ സാധിച്ചില്ലെന്ന് മാത്രമല്ല 2015 കോടി രൂപയുടെ കടമാണ് തീര്‍ക്കാനുള്ളത്.

മോശം വിപണി സാഹചര്യങ്ങള്‍ കാരണം ഐപിഒയും മുടങ്ങി. നിലത്തിറക്കിയ വിമാനങ്ങള്‍ക്കായി വന്‍ തുക കത്തിക്കുകയാണെന്നും ഓഹരികള്‍ വില്‍ക്കുകയല്ലാതെ വേറെ വഴിയില്ലെന്നും വാഡിയ ഗ്രൂപ്പ് പറയുന്നു.

X
Top