സർക്കാർ ജീവനക്കാർക്ക് ഉറപ്പായ പെൻഷന് ഉത്തരവായിവാണിജ്യാവശ്യത്തിനുള്ള എൽപിജി വില വീണ്ടും കൂട്ടിഇന്ത്യയുടെ ഏറ്റവും വലിയ അസംസ്‌കൃത എണ്ണ വിതരണക്കാരായി തുടർന്ന് റഷ്യവിദേശ നാണയ ശേഖരത്തില്‍ നേരിയ കുറവ്യാത്രക്കാർക്ക് വലിയ ആശ്വാസവുമായി DGCA; വിമാന ടിക്കറ്റ് റീഫണ്ട് നിയമത്തിൽ സുപ്രധാന മാറ്റങ്ങൾ

ഗോ ഫസ്റ്റ് പാപ്പരത്വ നീക്കം: ഇന്റര്‍ഗ്ലോബ് ഏവിയേഷന്‍ ഓഹരി കുതിച്ചുയരുന്നു

ന്യൂഡല്‍ഹി: ഇന്റര്‍ഗ്ലോബ് ഏവിയേഷന്‍ ഓഹരി ബുധനാഴ്ച നേട്ടത്തിലായി. 5 ശതമാനത്തോളം ഉയര്‍ന്ന് 2164.10 രൂപയിലായിരുന്നു ക്ലോസിംഗ്. രാജ്യത്തെ ഏറ്റവും വലിയ ലോ-കോസ്റ്റ് എയര്‍ലൈനായ ഇന്‍ഡിഗോയുടെ പാരന്റിംഗ് കമ്പനിയാണ് ഇന്റര്‍ഗ്ലോബ്.

ഗോഫസ്റ്റ്, നാഷണല്‍ കമ്പനി ലോ ട്രിബ്യൂണലില്‍ സ്വമേധയാ പാപ്പരത്വ ഹര്‍ജി ഫയല്‍ ചെയ്തിരുന്നു.ബാങ്ക് ഓഫ് അമേരിക്ക പറയുന്നതനുസരിച്ച് ഗോഫസ്റ്റ് പ്രതിസന്ധി 9 ശതമാനം സര്‍വീസുകളെ ഇല്ലാതാക്കും.ഇതോടെ നിരക്കുയര്‍ത്താനും വിപണി വിഹിതം വര്‍ധിപ്പിക്കാനും മറ്റ് എയര്‍ലൈനുകള്‍ക്ക് സാധിക്കും.

2023 മാര്‍ച്ചില്‍ ഗോഫസ്റ്റിന് 6.9 ശതമാനം വിപണി വിഹിതമാണുണ്ടായിരുന്നത്. 2700 രൂപ ലക്ഷ്യവില നിശ്ചയിച്ച് ഇന്റര്‍ഗ്ലോബ് ഏവിയേഷന്‍ ഓഹരി വാങ്ങാന് ബോഫ നിര്‍ദ്ദേശിച്ചു. 2450 രൂപ ലക്ഷ്യവിലയോട് കൂടിയ ഔട്ട്പെര്‍ഫോം റേറ്റിംഗാണ് സിഎല്‍എസ്എ നല്‍കുന്നത്.

X
Top