ജിഎസ്ടി പരിഷ്‌ക്കരണം ധനക്കമ്മി ലക്ഷ്യം കൈവരിക്കുന്നതില്‍ നിന്നും കേന്ദ്രസര്‍ക്കാറിനെ തടയില്ല-റിപ്പോര്‍ട്ട്‌യുഎസിലേയ്ക്കുള്ള ഇന്ത്യയുടെ കയറ്റുമതിയില്‍ വര്‍ദ്ധനഎസ്ആന്റ്പിയുടെ റേറ്റിംഗ് വര്‍ദ്ധന കുറഞ്ഞ നിരക്കില്‍ വായ്പയെടുക്കാന്‍ രാജ്യത്തെ സഹായിക്കും100 കാര്‍ഷിക ജില്ലകളെ ശാക്തീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍, 24,000 കോടി രൂപ വകയിരുത്തുംജിഎസ്ടി പരിഷ്‌ക്കരണം: പത്തിലൊന്ന് നിത്യോപയോഗ വസ്തുക്കളുടെ വില കുറയും

ഗോ ഫസ്റ്റ് സർവീസ് പുനഃരാരംഭിക്കുന്നതിൽ അനിശ്ചിതത്വം

ന്യൂഡൽഹി: വിമാന സർവീസുകൾ എപ്പോൾ പുനഃരാരംഭിക്കുമെന്ന് ഇപ്പോൾ പറയാനാവില്ലെന്ന് പ്രതിസന്ധിയിലായ വിമാന കമ്പനി ഗോ ഫസ്റ്റ്. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ എവിയേഷനെയാണ് ഇക്കാര്യം അറിയിച്ചത്.

സർവീസുകൾ വീണ്ടും തുടങ്ങുന്നതിൽ കൃത്യമായ ഒരു സമയപരിധി ഇപ്പോൾ നിശ്ചയിക്കാനാവില്ലെന്ന് ഗോ ഫസ്റ്റ് അറിയിച്ചു.

അതേസമയം, ഗോ ഫസ്റ്റുമായി വാടക കരാറുള്ള കമ്പനികൾക്കെതിരെ വിമാന കമ്പനിയുടെ ബോർഡ് ഹരജി ഫയൽ ചെയ്തു. ഗോ ഫസ്റ്റ് ചെയർമാൻ വരുൺ ബെറിയാണ് ഹരജി ഫയൽ ചെയ്തത്.

എസ്.എം.ബി.സി എവിയേഷൻ കാപ്പിറ്റൽ, ജി.വൈ എവിയേഷൻ, എസ്.എഫഫ്‍വി എയർക്രാഫ്റ്റ് ഹോൾഡിങ് ആൻഡ് എൻജിൻ ലീസിങ് ഫിനാൻസ് എന്നിവർക്കെതിരെയാണ് ഹർജി.

ദേശീയ കമ്പനി നിയമ ട്രിബ്യൂണലിന്റെ ഉത്തരവിനെതിരെയാണ് ഹരജി. കമ്പനി നിയമ ട്രിബ്യൂണലിന്റെ ഡൽഹി ബെഞ്ചിന്റെ മെയ് 10ലെ ഉത്തരവിനെതിരെയായിരുന്നു ദേശീയ കമ്പനി നിയമട്രിബ്യൂണലിന്റെ വിധി.

ഗോ ഫസ്റ്റിന് പാപ്പർ നടപടികൾക്ക് അനുമതി നൽകിയ ഉത്തരവിനെതിരെയായിരുന്നു വിധി. ഇതിനെതിരെയാണ് കമ്പനിയുടെ അപ്പീൽ ഹർജി.

X
Top