ഇന്ത്യയുടെ റഷ്യൻ എണ്ണ ഇറക്കുമതിയിൽ വൻ ഇടിവ്ഇന്ത്യയുടെ വളര്‍ച്ചാ പ്രവചനം ഉയര്‍ത്തി ലോകബാങ്ക്ഇന്ത്യ ഇന്റർനാഷണൽ ഇൻഡസ്ട്രിയൽ എക്സ്പോയ്ക്ക് നാളെ തുടക്കമാകുംതീ വിലയിൽ കേരളം 12-ാം മാസവും നമ്പർ വൺ‘കാലാവസ്ഥാ വ്യതിയാനവും പ്രകൃതിയിലെ അപ്രതീക്ഷിത മാറ്റങ്ങളും കേര കർഷകർ അവസരങ്ങളാക്കി മാറ്റണം’

ഇന്ത്യ വന്‍മുന്നേറ്റം നേടിയെന്ന് ചൈനീസ് പത്രം

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ സാമ്പത്തിക വികസനത്തിലും ഭരണരംഗത്തും വിദേശനയത്തിലും ഇന്ത്യ നേട്ടം കൈവരിച്ചെന്ന് പ്രമുഖ ചൈനീസ് മാധ്യമായ ഗ്ലോബൽ ടൈംസ്.

ഷാങ്ഹായിലെ ഫുഡാൻ സർവകലാശാലയിലെ ദക്ഷിണേഷ്യൻ പഠനകേന്ദ്രത്തിന്റെ ഡയറക്ടർ ഷാങ് ജിയാഡോങ് എഴുതിയ ലേഖനത്തിലാണ് പരാമർശം.

നാലുവർഷത്തിനിടെ ഇന്ത്യ കൈവരിച്ച നേട്ടങ്ങളാണ് ലേഖനത്തിൽ എടുത്തുപറയുന്നത്. സാമ്പത്തിക-ഊർജ മേഖലകളിലെ വളർച്ച, നഗരഭരണത്തിലെ പുരോഗതി, ചൈനയുമായുള്ള മനോഭാവത്തിലുള്ള മാറ്റമടക്കം അന്താരാഷ്ട്ര ബന്ധങ്ങൾ തുടങ്ങിയ വിഷയങ്ങളാണ് ജനുവരി 2-ന് പ്രസിദ്ധീകരിച്ച ചൈനീസ് പത്രത്തിൽ പ്രതിപാദിച്ചിരിക്കുന്നത്.

സാമ്പത്തികവും സാമൂഹികവുമായ വികസനത്തിലൂടെ ഒരു ‘ഭാരത് ആഖ്യാനം’ സൃഷ്ടിക്കുന്നതിലും വികസിപ്പിക്കുന്നതിലും ഇന്ത്യ കൂടുതൽ തന്ത്രപരമായ ആത്മവിശ്വാസം നേടി.

ചരിത്രപരമായ കോളനിവാഴ്ചയുടെ നിഴലിൽനിന്ന് രക്ഷപ്പെടാനും രാഷ്ട്രീയമായും സാംസ്കാരികമായും ആഗോളസ്വാധീനം ചെലുത്താനുമുള്ള ഇന്ത്യയുടെ അഭിലാഷത്തെയാണ് ഈ മാറ്റം പ്രതിഫലിപ്പിക്കുന്നതെന്നാണ് ലേഖനം വിലയിരുത്തുന്നത്.

X
Top