ചെമ്പിന്‍റെ വിലയിൽ വന്‍ കുതിപ്പ്സംസ്ഥാനം വീണ്ടും കടമെടുക്കാനൊരുങ്ങുന്നുറിവേഴ്‌സ് ഗിയറിട്ട് സ്വർണവിലമാലിദ്വീപുമായുള്ള വ്യാപാര ബന്ധം മെച്ചപ്പെടുത്താന്‍ നിര്‍ണായക നിര്‍ദേശവുമായി റിസര്‍വ് ബാങ്ക്രാജ്യത്തെ 11 വിമാനത്താവളങ്ങള്‍ കൂടി സ്വകാര്യവല്‍ക്കരിക്കുന്നു

ആഗോള കപ്പല്‍ നിര്‍മാണ ഭീമന്‍ ഇന്ത്യയിലേക്ക്

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കപ്പല്‍നിർമാണശാല ആരംഭിക്കാനുള്ള പദ്ധതിയുമായി കപ്പല്‍നിർമാണവ്യവസായത്തില്‍ അഗ്രഗണ്യരായ എച്ച്‌.ഡി.ഹ്യുണ്ടായി ഹെവി ഇൻഡസ്ട്രീസ് (HHI-എച്ച്‌.എച്ച്‌.ഐ.).

നിർമാണശാലയ്ക്ക് അനുയോജ്യമായ സ്ഥലം കണ്ടെത്തുന്നതിനായി എച്ച്‌.എച്ച്‌.ഐയുടെ പ്രതിനിധികള്‍ ഫെബ്രുവരി മാസത്തില്‍ ഇന്ത്യയില്‍ സന്ദർശനം നടത്തിക്കഴിഞ്ഞതായാണ് റിപ്പോർട്ടുകള്‍.

കപ്പല്‍നിർമാണത്തില്‍ ആഗോളവിപണിയുടെ ഏകദേശം പത്തുശതമാനം ഓഹരി സ്വന്തമായുള്ള കമ്ബനിയാണ് ദക്ഷിണ കൊറിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന എച്ച്‌.എച്ച്‌.ഐ. തമിഴ്നാട്ടിലെ തൂത്തുക്കുടി, കടലൂർ എന്നീ സ്ഥലങ്ങളിലാണ് കമ്പനി പ്രതിനിധികള്‍ സന്ദർശനം നടത്തിയത്.

ഇന്ത്യൻ ബഹുരാഷ്ട്രക്കമ്ബനിയായ എല്‍&ടി (L&T)യുമായി സഹകരിച്ച്‌ പ്രവർത്തിക്കാനുള്ള സാധ്യത എച്ച്‌.എച്ച്‌.ഐ തേടുന്നുണ്ട്. ഇതിനുള്ള ചർച്ചകള്‍ നടക്കുന്നുണ്ട്. തമിഴ്നാട് രാമനാഥപുരത്തെ കാട്ടുപ്പള്ളിയില്‍ എല്‍&ടിയുടെ കപ്പല്‍നിർമാണകേന്ദ്രം പ്രവർത്തിക്കുന്നുണ്ട്.

കപ്പല്‍നിർമാണം, കപ്പല്‍ഭാഗങ്ങളുടെ യോജിപ്പിക്കല്‍, കപ്പലുകളുടെ രൂപമാറ്റം എന്നിവയാണ് ഇവിടെ കൈകാര്യം ചെയ്യുന്നത്. തമിഴ്നാടിനുപരിയായി മറ്റ് സംസ്ഥാനങ്ങളിലെ തീരപ്രദേശങ്ങളും എച്ച്‌.എച്ച്‌.ഐ.യുടെ പരിഗണനയിലുണ്ട്.

പ്രതിരോധമേഖല ഉള്‍പ്പെടെയുള്ള ആഭ്യന്തര ആവശ്യം നിറവേറ്റുന്നതിനായി ഇന്ത്യയില്‍ നിർമാണശാല ആരംഭിക്കാനാണ് എച്ച്‌.എച്ച്‌.ഐ. താത്പര്യപ്പെടുന്നത്. അതേസമയം കപ്പല്‍നിർമാണശാല തങ്ങളുടെ പ്രദേശത്താരംഭിക്കണമെന്ന കാര്യത്തില്‍ സംസ്ഥാനങ്ങള്‍ക്കിടയില്‍ -പ്രത്യേകിച്ച്‌ തമിഴ്നാട്, ആന്ധ്ര പ്രദേശ്, മഹാരാഷ്ട്ര- മത്സരം ഉടലെടുത്തിട്ടുണ്ടെന്നാണ് ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ നിന്നുവരുന്ന വിവരങ്ങള്‍.

2023 ഡിസംബറില്‍ കേന്ദ്ര ഷിപ്പിങ് മന്ത്രാലയം സെക്രട്ടറി ടി.കെ.രാമചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘം ദക്ഷിണ കൊറിയയിലെ കപ്പല്‍നിർമാണകേന്ദ്രങ്ങള്‍ സന്ദർശിച്ച്‌ ഇന്ത്യയിലെ കപ്പല്‍നിർമാണമേഖലയുടെ പ്രവർത്തനങ്ങള്‍ പരിപോഷിപ്പിക്കുന്നതിനായി ദക്ഷിണ കൊറിയയുടെ സഹവർത്തിത്വത്തിനുള്ള സാധ്യത തേടിയിരുന്നു.

എച്ച്‌.ഡി. ഹ്യുണ്ടായി ഉള്‍പ്പെടെയുള്ള നിർമാണകമ്ബനികളുടെ പ്രതിനിധികളുമായി സിയോളില്‍ കേന്ദ്രസംഘം കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു.

കപ്പല്‍ നിർമാണത്തിനുപയോഗിക്കുന്ന അത്യാധുനിക സാങ്കേതികവിദ്യ, എച്ച്‌.എച്ച്‌.ഐ. ഇന്ത്യയുമായി പങ്കുവെക്കുകയും വിവിധ ഉപകരണനിർമാതാക്കളുമായി എച്ച്‌.എച്ച്‌.ഐ.യ്ക്കുള്ള കരാറുകള്‍ ഇന്ത്യയുടെ കപ്പല്‍നിർമാണമേഖലയ്ക്ക് കൂടി പ്രാപ്യമാക്കുകയും ചെയ്യുമെന്നാണ് സൂചന.

ആഗോള കപ്പല്‍നിർമാണമേഖലയില്‍ പ്രമുഖസ്ഥാനത്തെത്താനുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ക്ക് പരിപൂർണപിന്തുണയുമായാണ് എച്ച്‌.എച്ച്‌.ഐയുടെ ഇന്ത്യയിലേക്കുള്ള കടന്നുവരവ്. ആഗോള കപ്പല്‍നിർമാണമേഖലാപ്രവർത്തനങ്ങളുടെ ഒരുശതമാനം മാത്രമാണ് ഇപ്പോള്‍ ഇന്ത്യയുടെ ഭാഗത്തുനിന്നുള്ളത്. 2030 ഓടെ ആഗോളതലത്തില്‍ ആദ്യപത്തിലെത്തണമെന്നും 2047ല്‍ ആദ്യ അഞ്ചാംസ്ഥാനങ്ങളിലെത്തണമെന്നും ഇന്ത്യ ലക്ഷ്യമിടുന്നു.

പത്തുവർഷക്കാലയളവിനുള്ളില്‍ 1,000 കപ്പലുകളുടെ നിർമാണവും അതിലൂടെ പുതിയൊരു കപ്പല്‍വ്യവസായകേന്ദ്രവുമാണ് കേന്ദ്രസർക്കാർ മുന്നോട്ടുവെച്ചിരിക്കുന്ന നിർദേശം.

ഇതിലൂടെ 2047 ആകുമ്ബോഴേക്കും രാജ്യത്തിന്റെ ചരക്കുഗതാഗതച്ചെലവ് മൂന്നിലൊന്നായി കുറയ്ക്കാമെന്നും കേന്ദ്രസർക്കാരിന്റെ കീഴിലുള്ള സ്ഥാപനങ്ങളുടേയും വിദേശകമ്പനികളുടേയും പങ്കാളിത്ത ഉടമസ്ഥാവകാശത്തിലൂടെ വ്യാവസായിക വരുമാനം വർധിപ്പിക്കാമെന്നും സർക്കാർ കണക്കുകൂട്ടുന്നു.

പാരിസ്ഥിതികാനുകൂല നിയന്ത്രണങ്ങളുടേയും ചട്ടങ്ങളുടേയും വർധനവും വ്യാപാരരംഗത്തുണ്ടായ വളർച്ചയും കപ്പലുകളുടെ ആവശ്യം വർധിപ്പിച്ചിരിക്കുന്നതായി ഒരു വ്യവസായ വിദഗ്ധൻ പറഞ്ഞു.

നിലവില്‍ കപ്പലുകളുടെ പരിമിതമായ എണ്ണം ചരക്കു ഗതാഗത മേഖലയില്‍ വലിയ പ്രതിസന്ധിയുണ്ടെന്നും പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത വിദധ്ധൻ പറഞ്ഞു.

ആഭ്യന്തരകപ്പല്‍ നിർമാണത്തില്‍ കേന്ദ്രസർക്കാർ നല്‍കുന്ന പ്രാധാന്യത്തെ കൊറിയയ്ക്ക് പുറത്തേക്കുകൂടി തങ്ങളുടെ വ്യവസായം വികസിപ്പിക്കാനുള്ള പ്രത്യേക അവസരമായി എച്ച്‌.എച്ച്‌.ഐയ്ക്ക് കാണാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

1947 ല്‍ ചുങ് ജു-യുങ്ങാണ് എച്ച്‌.ഡി. ഹ്യുണ്ടായി ഗ്രൂപ് സ്ഥാപിച്ചത്. 1972 ല്‍ അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് കപ്പല്‍നിർമാണവ്യവസായം തുടക്കമിട്ടതും. 1972 ലാണ് നിർമാണം ആരംഭിച്ചത്.

കൊറിയയിലെ ഉല്‍സാനിലെ മിപോ കടലിടുക്കില്‍ ഏകദേശം നാല് കിലോമീറ്റർ വിസ്തൃതിയിലാണ് നിർമാണശാല സ്ഥിതി ചെയ്യുന്നത്.

പത്ത് വൻകിട ഡ്രൈഡോക്കുകളും ഒൻപത് ‘ഗോലിയാത്ത് ക്രെയിനു’കളും ഇവിടെയുണ്ട്. 2023 വരെയുള്ള കാലയളവില്‍ 51 രാജ്യങ്ങളില്‍നിന്നുള്ള 335 കക്ഷികള്‍ക്കായി 2,300 ലധികം കപ്പലുകള്‍ ഇവർ നിർമിച്ചുനല്‍കി. കമ്പനിയുടെ വിവിധ വകുപ്പുകളിലായി ഏകദേശം 15,000 ഓളം ജീവനക്കാരുണ്ട്.

X
Top