ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

ആഗോള നിക്ഷേപക സംഗമം: 1,211 കോടിയുടെ നാല് പദ്ധതികൾക്ക് തുടക്കമായി

തിരുവനന്തപുരം: സംസ്ഥാന സർക്കാർ കൊച്ചിയില്‍ സംഘടിപ്പിച്ച ഇൻവെസ്റ്റ് കേരള ആഗോള ഉച്ചകോടിയില്‍ അവതരിപ്പിച്ച 1,211 കോടി രൂപയുടെ നാല് നിക്ഷേപ പദ്ധതികള്‍ക്ക് തുടക്കമായി. 2,675 കോടിയുടെ എട്ട് പദ്ധതികള്‍ക്ക് ഈ മാസം തറക്കല്ലിടുമെന്ന് വ്യവസായ മന്ത്രി പി. രാജീവ് പറഞ്ഞു.

ജോയ് ആലുക്കാസ് ഗ്രൂപ്പിന്റെ റസിഡൻഷ്യല്‍ അപ്പാർട്ട്‌മെന്റ് ആൻഡ് ഹോസ്പിറ്റല്‍ (300 കോടി), പോസിറ്റീവ് ചിപ്പ് ബോർഡ്സ് (51 കോടി), എം. എസ് വുഡ് അലയൻസ് പാർക്ക് (60 കോടി), ഡൈനിമേറ്റഡ് (800 കോടി) എന്നിവയ്ക്കാണ് തുടക്കമായത്.

കല്യാണ്‍ സില്‍ക്സ്, അത്താച്ചി, സതർലാൻഡ്, ഗാഷ സ്റ്റീല്‍സ്, കൃഷ്ണ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കല്‍ സയൻസസ്, ഡെല്‍റ്റ അഗ്രഗേറ്റ്സ് ഇൻഡസ്ട്രിയല്‍ പാർക്ക്, ഇന്ദ്രപ്രസ്ഥ, ജിയോജിത് എന്നിവയുടെ പദ്ധതികളാണ് ഈ മാസം ആരംഭിക്കുന്നത്.

ബ്ലൂസ്റ്റാർ, അവിഗ്ന, എയർപോർട്ട് ഗോള്‍ഫ് വ്യൂ ഹോട്ടല്‍, കെ ബോർഡ് റബ്ബർ, കൃഷ്ണ കല മെഡിക്കല്‍ സയൻസസ് എന്നിവരുടെ 1,117 കോടിയുടെ പദ്ധതികള്‍ ജൂണില്‍ ആരംഭിക്കും.

ജെനോം സിറ്റി മാതൃകയില്‍ പുതിയ പദ്ധതി
ലൈഫ് സയൻസ് പാർക്കിലെ 60 ഏക്കറില്‍ ജെനോം സിറ്റി മാതൃകയില്‍ ജെ.വി വെഞ്ച്വേഴ്സ് 3800 കോടി രൂപ നിക്ഷേപിക്കുന്ന പദ്ധതിക്കും ഉടൻ തുടക്കമാകും.

തോന്നക്കല്‍ കിൻഫ്ര പാർക്ക് ഈ മാസവും യൂണിറ്റി മാള്‍ നവംബറിലും ഉദ്ഘാടനം ചെയ്യും.

X
Top