ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

ആഗോള നിക്ഷേപക സംഗമം: 34,684 കോടിയുടെ 
98 പദ്ധതികൾ തുടങ്ങി

തിരുവനന്തപുരം: വ്യവസായ വകുപ്പിന്റെ നേതൃത്വത്തിൽ കൊച്ചിയിൽ സംഘടിപ്പിച്ച ആഗോള നിക്ഷേപക ഉച്ചകോടിയിൽ ധാരണപത്രം ഒപ്പുവച്ചവയിൽ 34,684.75 കോടിയുടെ പദ്ധതികൾക്ക്‌ തുടക്കമായി. 98 പദ്ധതികൾക്കാണ്‌ തുടക്കം കുറിച്ചത്‌.

ഇതുവഴി 48,364 തൊഴിലവസരം സൃഷ്ടിക്കപ്പെടും. ഉച്ചകോടിയിലും തുടർന്നുമായി 449 സ്ഥാപനങ്ങളിൽനിന്നായി 1,80,000 കോടിയിലേറെ രൂപയുടെ നിക്ഷേപ വാഗ്‌ദാനമാണ്‌ ലഭിച്ചത്‌. ഇതുവഴി അഞ്ചു ലക്ഷത്തിലേറെ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നാണ്‌ കരുതുന്നത്‌.
നിക്ഷേപ വാഗ്‌ദാനങ്ങൾ സമയബന്ധിതമായി നിക്ഷേപങ്ങളാക്കി മാറ്റാൻ താൽപ്പര്യ പത്രങ്ങളെ തരംതിരിച്ച്‌ കെഎസ്‌ഐഡിസി, വ്യവസായ വാണിജ്യ ഡയറക്ടറേറ്റ്‌, കിൻഫ്ര എന്നിവയുടെ നേതൃത്വത്തിലാണ്‌ തുടർ പ്രവർത്തനങ്ങൾ.

വിവിധ അനുമതികൾ ഉൾപ്പെടെ ആവശ്യമായ സ‍ൗകര്യങ്ങൾ ഒരുക്കുന്നതിന്‌ വ്യവസായ വകുപ്പ്‌ നടപടിയെടുക്കുകയും വിവിധ തലങ്ങളിൽ കൃത്യമായ ഇടവേളകളിൽ പദ്ധതികൾ അവലോകനം ചെയ്യുന്നുമുണ്ട്‌.

വിനോദ സഞ്ചാരം, ഭക്ഷ്യസംസ്‌കരണം, ഇലക്‌ട്രോണിക്‌ ഘടകങ്ങളുടെ നിർമാണം, ഐടി–ഐടി അധിഷ്‌ഠിത വ്യവസായങ്ങൾ, റബർ ഉൽപ്പന്നങ്ങളുടെ നിർമാണം, ഫാർമസ്യൂട്ടിക്കൽസ്‌, ഹെൽത്ത്‌ കെയർ, ആയുർവേദ– വെൽനസ്‌ തുടങ്ങിയ മേഖലകളിലാണ്‌ കൂടുതൽ നിക്ഷേപ താൽപ്പര്യം ലഭിച്ചത്‌.

വിനോദ സഞ്ചാര മേഖലയിൽമാത്രം 16,853.8 കോടി രൂപയുടെ 73 നിക്ഷേപ താൽപ്പര്യങ്ങളാണ്‌ ലഭിച്ചത്‌. ഇതുവഴി 26,000 ൽ അധികം തൊഴിലവസരം ഉണ്ടാകും. ടൂറിസം ആൻഡ്‌ ഹോസ്‌പിറ്റാലിറ്റി മേഖലയിൽ 13,628.8 കോടി രൂപയുടെ 60 പദ്ധതികളും അമ്യൂസ്‌മെന്റ്‌ ആൻഡ്‌ എന്റർടെയ്‌ന്റ്‌മെന്റ്‌ മേഖലയിൽ 2020 കോടി രൂപ മൂല്യം വരുന്ന അഞ്ച്‌ പദ്ധതികളും മെഡിക്കൽ ആൻഡ്‌ വെൽനസ്‌ ടൂറിസം മേഖലയിൽ 1205 കോടി രൂപയുടെ എട്ട്‌ പദ്ധതികളും ഉൾപ്പെടുന്നു.

താൽപര്യപത്രം ഒപ്പുവച്ച പദ്ധതികൾ സമയക്രമമനുസരിച്ച് നിർമാണം തുടങ്ങാൻ വിപുലമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്‌. വ്യവസായ മന്ത്രി ചെയർപേഴ്‌സണായി ഉപദേശക സമിതിയുമുണ്ട്‌. കെഎസ്‌ഐഡിസി ഡയറക്ടർമാർ എല്ലാ ആഴ്‌ചയിലും പദ്ധതി വിലയിരുത്തുന്നുണ്ട്‌.

X
Top