കുതിച്ചുയർന്ന് വിഴിഞ്ഞം തുറമുഖം; ഒരു വർഷത്തിനിടെ എത്തിയത് 392 കപ്പലുകൾ, കൈകാര്യം ചെയ്തത് 8.3 ലക്ഷം കണ്ടെയ്നറുകൾടോള്‍ പിരിവ് വേഗത കൂട്ടാന്‍ നടപടിയുമായി ദേശീയപാത അതോറിട്ടിരാജ്യത്ത് ചെറുകിട ഇടത്തരം വ്യവസായ സംരംഭങ്ങള്‍ വലിയ പ്രതിസന്ധി നേരിടുന്നുമൂന്നുമാസം കൊണ്ട് ഫാസ്റ്റാഗ് പിരിച്ചത് 20,682 കോടിരൂപഇന്ത്യ-യുഎസ് വ്യാപാരക്കരാർ: തുടർ ചർച്ചകൾക്കായി ഇന്ത്യൻ സംഘം വീണ്ടും അമേരിക്കയിലേക്ക്

കുറച്ച് കറന്‍സകള്‍ ആധിപത്യം പുലര്‍ത്തുന്നു; ആഗോള ധനകാര്യത്തിന്റെ വൈവിദ്യവത്ക്കരണം അനിവാര്യം – ആര്‍ബിഐ ഡെപ്യൂട്ടി ഗവര്‍ണര്‍

ന്യൂഡല്‍ഹി: ആഗോള സമ്പദ് വ്യവസ്ഥ ചുരുക്കം ചില കറന്‍സികളുടെ നിയന്ത്രണത്തിലാണെന്ന്‌ റിസര്‍വ് ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണര്‍ ടി റാബി ശങ്കര്‍. ഇതിന് മാറ്റം വരുത്താന്‍ അന്താരാഷ്ട്ര കറന്‍സി സമ്പ്രദായം വൈവിദ്യവത്ക്കരിക്കണം. ലിക്വിഡ് കറന്‍സികള്‍ സ്വീകരിക്കുന്നത് കൂട്ടണം.

ഇന്ത്യയുടെ ജി -20 പ്രസിഡന്‍സിയുടെ ഭാഗമായി സംഘടിപ്പിച്ച ഹാക്കത്തോണ്‍ ഇവന്റ് ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു ശങ്കര്‍.ശരിയായ അടിസ്ഥാന സൗകര്യങ്ങളും ലിക്വിഡിറ്റിയുമാണ് ഇക്കാര്യത്തില്‍ പ്രധാനം.സെന്‍ട്രല്‍ ബാങ്ക് ഡിജിറ്റല്‍ കറന്‍സികളുടെ (സിബിഡിസി) സ്വീകാര്യത വര്‍ധിപ്പിക്കണം.

സാമ്പത്തിക സമഗ്രത നിലനിര്‍ത്തുന്നതിന് ഫിയറ്റ് ഡിജിറ്റല്‍ കറന്‍സി അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ബിറ്റ്‌കോയിനുകള്‍ പോലുള്ള സ്വകാര്യ വെര്‍ച്വല്‍ കറന്‍സികള്‍ വളരാന്‍ അനുവദിക്കുന്നില്ല. ഏതെങ്കിലും ഡിജിറ്റല്‍ കറന്‍സിയെ സ്വീകരിക്കുകയാണെങ്കില്‍ അത് ഫിയറ്റ് കറന്‍സികളോ അധികാര സ്ഥാപനങ്ങള്‍ പുറത്തിറക്കുന്നവയോ ആകണം.

രൂപയിലുള്ള പെയ്മന്റുകള്‍ സാധ്യമാക്കി, ഡോളര്‍ ആധിപത്യത്തെ ചെറുക്കുകയാണ് ഇന്ത്യ. ഇതുവരെ 18 രാജ്യങ്ങള്‍ രൂപ അക്കൗണ്ടുകള്‍ തുറന്നിട്ടുണ്ട്.

X
Top