ഇലക്ടറൽ ബോണ്ട് റദ്ദാക്കിയിട്ടും ബിജെപിയിലേക്ക് പണമൊഴുകുന്നുഇന്ത്യ ഉടന്‍ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയാകുമെന്ന് സിന്ധ്യടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കാൻ ഇന്ത്യൻ റെയിൽവേ; ഡിസംബർ 26 മുതൽ പുതിയ നിരക്ക്വെള്ളിയ്‌ക്ക്‌ എക്കാലത്തെയും ഉയര്‍ന്ന വിലസ്വർണാഭരണ വിൽപന 12 ശതമാനം ഇടിഞ്ഞു

ആഗോള വളര്‍ച്ച മൂന്ന് ദശകത്തിന് ശേഷമുള്ള മോശം അവസ്ഥയില്‍, നയം അനിവാര്യം – ലോകബാങ്ക് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: സാമ്പത്തിക പുരോഗതിയുടെ ചാലകശക്തികള്‍ പ്രവര്‍ത്തനരഹിതമായതിനാല്‍ ആഗോള സമ്പദ് വ്യവസ്ഥ ‘ മോശം ദശകത്തെ’ അഭിമുഖീകരിക്കുകയാണെന്ന് ലോകബാങ്ക് റിപ്പോര്‍ട്ട്. ‘ ദീര്‍ഘകാല വളര്‍ച്ചാ സാധ്യതകള്‍: പ്രവണത, പ്രതീക്ഷ, നയങ്ങള്‍’ എന്ന തലക്കെട്ടിലുള്ള റിപ്പോര്‍ട്ടില്‍ ആഗോള സമ്പദ്വ്യവസ്ഥയുടെ ‘വേഗപരിധി’ മൂന്ന് പതിറ്റാണ്ടിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് നീങ്ങുകയാണെന്ന് ലോകബാങ്ക് മുന്നറിയിപ്പ് നല്‍കി. ‘വേഗപരിധി’ എന്നത് പണപ്പെരുപ്പ ആശങ്കകള്‍ സൃഷ്ടിക്കാതെയുള്ള പരമാവധി ദീര്‍ഘകാല വളര്‍ച്ചാ നിരക്കിനെ സൂചിപ്പിക്കുന്നു.

നിക്ഷേപ വളര്‍ച്ച ദുര്‍ബലമാവുകയാണ്. ആഗോള തൊഴില്‍ ശക്തി മന്ദഗതിയിലായി. കോവിഡ് കാരണം മനുഷ്യവിഭവ ശേഷി കുറഞ്ഞു.

അന്താരാഷ്ട്ര വ്യാപാരത്തിലെ വളര്‍ച്ച ജിഡിപി വളര്‍ച്ചയുമായി പൊരുത്തപ്പെടുന്നില്ലെന്നും റിപ്പോര്‍ട്ട് പറയുന്നു. ഫലം, ഒരു ദശാബ്ദം നഷ്ടമാകുന്നു എന്നതാണ്. വിശാലവും ശക്തവുമായ നയത്തിന്റെ അഭാവം ആഗോള ജിഡിപിയെ 2030 ല്‍ മൂന്നു ദശാബ്ദത്തിലെ കുറവായ 2.2 ശതമാനത്തിലേയ്ക്ക് നയിക്കും.

നിലവില്‍ ഏറ്റവും കുറവ് വളര്‍ച്ചാ നിരക്ക് രേഖപ്പെടുത്തിയത് 2011-21 ദശകത്തിലാണ്. 2.6 ശതമാനം.

X
Top