റഷ്യയില്‍ നിന്നുള്ള വാതക ഇറക്കുമതിയില്‍ ഇയു ഒന്നാം സ്ഥാനത്ത്ഡോളറിനെതിരെ ദുര്‍ബലമായി രൂപനടപ്പ് സാമ്പത്തികവര്‍ഷത്തില്‍ ജിഡിപി വളര്‍ച്ച 6.3 ശതമാനമെന്ന് എസ്ബിഐചൈനയിലേയ്ക്കുള്ള ഇന്ത്യയുടെ കയറ്റുമതി 20 ശതമാനം വര്‍ദ്ധിച്ചുസ്വകാര്യ മൂലധന ചെലവില്‍ പുരോഗതി ദൃശ്യമാകുന്നില്ല: എസ്ബിഐ റിപ്പോര്‍ട്ട്

ഗ്ലോബൽ ഡെന്റൽ സർവീസസ് 545 കോടി രൂപ സമാഹരിച്ചു

ബാംഗ്ലൂർ: ബഹ്‌റൈൻ ആസ്ഥാനമായുള്ള നിക്ഷേപ സ്ഥാപനമായ ഇൻവെസ്റ്റ്‌കോർപ്പിന്റെ നേതൃത്വത്തിൽ 545 കോടി രൂപ സമാഹരിച്ച് ഏഷ്യയിലെ ഏറ്റവും വലിയ ഡെന്റൽ ശൃംഖലയായ ഗ്ലോബൽ ഡെന്റൽ സർവീസസ് (ജിഡിഎസ്).

ഗ്രോത്ത് ഇൻവെസ്റ്ററായ ടൈബോൺ ക്യാപിറ്റലും പുതിയതും നിലവിലുള്ളതുമായ ഓഹരിയുടമകളും ജിഡിഎസ്സിലെ പ്രധാന ന്യൂനപക്ഷ ഓഹരികൾക്കായുള്ള മൂലധന സമാഹരണ റൗണ്ടിൽ പങ്കെടുത്തു. 15 ആഗോള ഡെന്റൽ സർവീസ് ഓർഗനൈസേഷനുകളിൽ ഒന്നാണ് ജിഡിഎസ്.

ഈ നിക്ഷേപം ഉപയോഗിച്ച് അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 1,000 ക്ലിനിക്കുകളിലേക്ക് ശൃംഖല വികസിപ്പിക്കാൻ ഗ്ലോബൽ ഡെന്റൽ സർവീസസ് പദ്ധതിയിടുന്നു. 2011ൽ അമരീന്ദർ സിംഗ് സ്ഥാപിച്ച ജിഡിഎസ് ഗ്രൂപ്പിന് ക്ലോവ് ഡെന്റൽ എന്ന ബ്രാൻഡിന് കീഴിൽ നിലവിൽ 24 നഗരങ്ങളിലായി 340 ക്ലിനിക്കുകൾ ഉണ്ട്.

ജിഡിഎസിന് പുറമെ എഎസ്‌ജി, ബെവേകുഫ്.കോം, ഫ്രഷ്ടുഹോം, സോളോ, ഇൻക്രെഡ്, സിറ്റികാർട്ട്, യൂണിലോഗ്, എക്സ്പ്രസ്സ് ബീസ്, സഫാരി ഇൻഡസ്ട്രീസ് എന്നിവയിലും ഇൻവെസ്റ്റ്കോർപ്പ് നിക്ഷേപം നടത്തിയിട്ടുണ്ട്.

X
Top