ഉൾനാടൻ ജലപാത വികസന കൗൺസിലിന് സമാപനംദാവോസ് സാമ്പത്തിക ഫോറത്തില്‍ 1,17,000 കോടി രൂപയുടെ നിക്ഷേപ വാഗ്ദാനം നേടി കേരളംഇന്ത്യയുടെ റഷ്യൻ എണ്ണ വാങ്ങൽ ഇടിഞ്ഞുകേന്ദ്ര ബജറ്റ് 2026: ആദായനികുതി പരിധിയിലും ഡിഡക്ഷനുകളിലും ഇളവുകൾക്ക് സാധ്യതഇൻഡിഗോ ഒഴിച്ചിട്ട സ്ലോട്ടുകൾക്കായി വിമാനക്കമ്പനികളിൽ നിന്ന് അപേക്ഷ ക്ഷണിച്ച് സർക്കാർ

നാലാം പാദം: അദാനി പോര്‍ട്ട്‌സ് ഓഹരി ഉയര്‍ന്നു, വാങ്ങല്‍ നിര്‍ദ്ദേശം നല്‍കി ആഗോള ബ്രോക്കറേജ് സ്ഥാപനങ്ങള്‍

മുംബൈ: നാലാംപാദ ഫലപ്രഖ്യാപനത്തെ തുടര്‍ന്ന് അദാനി പോര്‍ട്ട്‌സ് ആന്റ് സ്‌പെഷ്യല്‍ എക്കണോമിക് സോണ്‍ (എഎസ്പിഇസെഡ്) ഓഹരി ഉയര്‍ന്നു. 0.67 ശതമാനം നേട്ടത്തില്‍ 739 രൂപയിലാണ് സ്റ്റോക്ക് വ്യാപാരത്തിലുള്ളത്. ആഗോള ബ്രോക്കറേജ് സ്ഥാപനങ്ങള്‍ ബുള്ളിഷാണ്.

ലക്ഷ്യവില 792 രൂപയില്‍ നിന്നും 878 രൂപയാക്കി ഉയര്‍ത്തിയ സിഎല്‍എസ്എ വാങ്ങല്‍ നിര്‍ദ്ദേശം നല്‍കുമ്പോള്‍ 1025 രൂപ ലക്ഷ്യവില നിശ്ചയിച്ച് ഓഹരി വാങ്ങാനാണ് നൊമൂറ പറയുന്നത്. കമ്പനി അടുത്ത വളര്‍ച്ചയ്ക്കുള്ള നാന്ദി കുറിച്ചെന്ന് സിഎല്‍എസ്എ അനലിസ്റ്റുകള്‍ നിരീക്ഷിക്കുന്നു. നൊമൂറ അനലിസ്റ്റുകളുടെ അഭിപ്രായത്തില്‍ പ്രതീക്ഷകളെ വെല്ലുന്ന പ്രകടനമാണ് നാലാംപാദത്തിലേത്.

ഓഹരി വിറ്റഴിക്കുന്നതിനും പണയം കുറയ്ക്കുന്നതിനും മാനേജ്‌മെന്റ് ഊന്നല്‍ നല്‍കി. 5797 കോടി രൂപയാണ് കമ്പനി രേഖപ്പെടുത്തിയ വരുമാനം. മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 40 ശതമാനം കൂടുതല്‍.

അറ്റാദായം 5 ശതമാനം ഉയര്‍ന്ന് 1159 കോടി രൂപയിലെത്തിയപ്പോള്‍ എബിറ്റ മാര്‍ജിന്‍ 49.7 ശതമാനത്തില്‍ നിന്നും 56.4 ശതമാനമായി.

X
Top