ആര്‍ബിഐ ഡോളര്‍ ഫോര്‍വേഡ് വില്‍പ്പന വര്‍ദ്ധിപ്പിച്ചുരാജ്യം ലക്ഷ്യമിടുന്നത് സന്തുലിത വ്യാപാര കരാറുകളെന്ന് പിയൂഷ് ഗോയല്‍ചെറുകിട ബിസിനസുകള്‍ക്ക് മൂന്ന് ദിവസത്തിനുള്ളില്‍ ജിഎസ്ടി രജിസ്ട്രേഷന്‍ഒക്ടോബറില്‍ ദൃശ്യമായത് റെക്കോര്‍ഡ് പ്രതിദിന, പ്രതിമാസ യുപിഐ ഇടപാടുകള്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 6.92 ബില്യണ്‍ ഡോളറിന്റെ ഇടിവ്

ശ്വാസരോഗ ഔഷധ വിപണിയില്‍ സാന്നിധ്യം ശക്തമാക്കി ഗ്ലെന്‍മാര്‍ക്ക്

കൊച്ചി: ശ്വാസകോശ അനുബന്ധരോഗ ഔഷധ വിപണിയില്‍ ആഗോള ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ ഗ്ലെന്‍മാര്‍ക് ഫാര്‍മസ്യൂട്ടിക്കല്‍സ് തങ്ങളുടെ സ്ഥാനം കൂടുതല്‍ ശക്തമാക്കി.

ഇന്ത്യന്‍ ഫാര്‍മസ്യൂട്ടിക്കല്‍ വിപണിയിലെ രണ്ടാം സ്ഥാനക്കാരായും കമ്പനി മാറിയിട്ടുണ്ട്. അസ്‌കോറില്‍, അസ്‌കോറില്‍ എല്‍എസ്, അസ്‌കോറില്‍ ഡി, അലക്‌സ് തുടങ്ങിയ വിശ്വനീയ ബ്രാന്‍ഡുകളാണ് ഈ വിഭാഗത്തില്‍ ഗ്ലെന്‍മാര്‍കിനുള്ളത്.

കമ്പനിയുടെ ആധുനീക, നവീന ബ്രാന്‍ഡുകളായ ബിലാസാപ് എം, റിയാല്‍ട്രിസ് എസെഡ്/മോണോ തുടങ്ങിയവയും രോഗികള്‍ക്കും ആരോഗ്യ പ്രൊഫഷണലുകള്‍ക്കും ഇടയില്‍ ഏറെ പേരു കേട്ടതാണ്.

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഒരു ലക്ഷത്തിലേറെ ആരോഗ്യ പ്രൊഫഷണലുകളാണ് കമ്പനിയുടെ ശ്വാസകോശ രോഗ മരുന്നുകള്‍ കുറിച്ചു നല്‍കുകയും നാലു കോടിയിലേറെ രോഗികള്‍ക്കു ഗുണമേകുകയും ചെയ്തത്.

തങ്ങളുടെ നവീനമായ ഉല്‍പന്നങ്ങളും രോഗികകളെ കേന്ദ്രീകരിച്ചുള്ള സമീപനവും തങ്ങളുടെ സ്ഥാനം ശക്തമാക്കാന്‍ സഹായകമായെന്ന് ഇതേക്കുറിച്ചു സംസാരിക്കവെ ഗ്ലെന്‍മാര്‍ക് ഫാര്‍മസ്യൂട്ടിക്കല്‍സ് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റും ഇന്ത്യ ബിസിനസ് മേധാവിയുമായ അലോക് മാലിക് പറഞ്ഞു.

X
Top