
മുംബൈ: സ്വകാര്യ പ്ലെയ്‌സ്‌മെന്റ് അടിസ്ഥാനത്തിൽ ബോണ്ടുകൾ ഇഷ്യൂ ചെയ്യുന്നതിലൂടെ 2,500 കോടി രൂപ വരെ സമാഹരിക്കാൻ ഉദ്ദേശിക്കുന്നതായി ജിഐസി ഹൗസിംഗ് ഫിനാൻസ് അറിയിച്ചു. മൂലധന സ്രോതസ്സുകൾ വർധിപ്പിക്കാനാണ് കമ്പനി ധന സമാഹരണത്തിനൊരുങ്ങുന്നത്.
കമ്പനിയുടെ ദീർഘകാല വായ്പയെടുക്കൽ ആവശ്യകത കണക്കിലെടുത്ത്, കുറഞ്ഞ പലിശ നിരക്കിൽ വിഭവങ്ങൾ വർദ്ധിപ്പിക്കുന്നതിന് സ്വകാര്യ പ്ലെയ്‌സ്‌മെന്റ് അടിസ്ഥാനത്തിൽ റിഡീം ചെയ്യാവുന്ന എൻസിഡികൾ/ബോണ്ടുകൾ ഇഷ്യൂ ചെയ്യുന്നതിലൂടെ കൂടുതൽ ഫണ്ടുകൾ സമാഹരിക്കാൻ പദ്ധതിയിടുന്നതായി ജിഐസി ഹൗസിംഗ് ഫിനാൻസ് അതിന്റെ വാർഷിക റിപ്പോർട്ടിൽ പറഞ്ഞു.
ഈ ധന സമാഹരണ നിർദ്ദേശത്തിന് കമ്പനി അതിന്റെ ഓഹരി ഉടമകളുടെ അനുമതി തേടും. കമ്പനിയുടെ വാർഷിക പൊതുയോഗം 2022 സെപ്‌റ്റംബർ 23-ന് നടത്തപ്പെടും. ബിഎസ്ഇയിൽ ജിഐസി ഹൗസിംഗ് ഫിനാൻസ് ഓഹരി 1.55 ശതമാനം ഉയർന്ന് 144.95 രൂപയിലെത്തി.