വാണിജ്യാവശ്യത്തിനുള്ള എൽപിജി സിലിണ്ടർ വില വീണ്ടും വെട്ടിക്കുറച്ച് എണ്ണക്കമ്പനികൾഇന്ത്യയുടെ ‘കപ്പൽ’ വിലക്കിൽ നട്ടംതിരിഞ്ഞ് പാക്കിസ്ഥാൻഇന്ത്യയിലുടനീളം റീട്ടെയിൽ സ്വർണ്ണാഭരണങ്ങളുടെ ആവശ്യം ഗണ്യമായി കുറഞ്ഞുകേന്ദ്രത്തിന്റെ കീശ നിറച്ച്‌ പൊതുമേഖല സ്ഥാപനങ്ങള്‍‘മിഷൻ 10,000’ പദ്ധതിയുമായി വ്യവസായ വകുപ്പ്; ഒരു കോടി രൂപ വരുമാനമുള്ള 10,000 സംരംഭങ്ങള്‍ ലക്ഷ്യം

2027ഓടെ മിനിമം വേതനം വര്‍ധിപ്പിക്കാനൊരുങ്ങി ജര്‍മനി

മ്യൂണിച്ച്: 2027ഓടെ മിനിമം വേതനം വര്‍ധിപ്പിക്കാനൊരുങ്ങി ജര്‍മനി. 2027 ആകുമ്പോഴേക്കും ജര്‍മ്മനി മണിക്കൂര്‍ മിനിമം വേതനം €14.60 യൂറോയായി ( 1453 രൂപ) ഉയര്‍ത്താനാണ് ഒരുങ്ങുന്നത്.

സര്‍ക്കാര്‍ നിയോഗിച്ച കമ്മീഷനാണ് തീരുമാനമെടുത്തത്. രണ്ട് ഘട്ടങ്ങളിലായാണ് വേതന വര്‍ദ്ധനവ് നടപ്പിലാക്കുക. ഒന്നാമതായി, 2026 ന്റെ തുടക്കത്തില്‍ മണിക്കൂറിന് 12.82 യൂറോയില്‍ നിന്ന് 13.90 യൂറോയായി വര്‍ദ്ധിപ്പിക്കും. പിന്നീട് ഒരു വര്‍ഷത്തിനുശേഷം 0.70 യൂറോയും വര്‍ദ്ധിക്കും. വര്‍ധനവ് വരുന്നതോടെ ജര്‍മ്മന്‍ തൊഴിലാളികള്‍ സാധാരണയായി പ്രതിമാസം 2,500 യൂറോ (2.5 ലക്ഷംരൂപ) സമ്പാദിക്കാം.

യൂറോപ്യന്‍ യൂണിയനിലെ ലക്‌സംബര്‍ഗിന് ശേഷം രണ്ടാമത്തെ ഉയര്‍ന്ന മിനിമം വേതനമായി മാറാനാണ് ജര്‍മനി ഒരുങ്ങുന്നത്. ബെല്‍ജിയം, നെതര്‍ലാന്‍ഡ്സ്, അയര്‍ലന്‍ഡ് എന്നീ രാജ്യങ്ങളിലും മിനിമം വേതനം പ്രതിമാസം 2000 യൂറോയാണ്.

ജര്‍മ്മനിയുടെ മിനിമം വേതന കമ്മീഷനില്‍ യൂണിയനുകളില്‍ നിന്നും തൊഴിലുടമകളില്‍ നിന്നുമുള്ള ഉന്നത പ്രതിനിധികള്‍ അടങ്ങുന്ന കമ്മീഷനാണ് വേതനം വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത്. കമ്മീഷന്റെ നിര്‍ദ്ദേശം തൊഴില്‍ മന്ത്രാലയം നടപ്പിലാക്കണം.

ഫെബ്രുവരിയിലെ തെരഞ്ഞെടുപ്പിന് മുന്നോടിയായി, സോഷ്യല്‍ ഡെമോക്രാറ്റുകള്‍ (SPD) മിനിമം വേതനം ഉയര്‍ത്തുന്നതിനായി പ്രചാരണം നടത്തിയിരുന്നു.

X
Top