തൊഴിലില്ലായ്മ നിരക്ക് ഓഗസ്റ്റില്‍ 5.1 ശതമാനമായി കുറഞ്ഞുഇന്ത്യന്‍ കാര്‍ഷിക മേഖലയുടെ ആദ്യപാദ വളര്‍ച്ചാ നിരക്ക് ലോകത്തിലെ ഉയര്‍ന്നത്:  ശിവരാജ് സിംഗ് ചൗഹാന്‍ഡോളറിനെതിരെ 8 പൈസ നേട്ടത്തില്‍ രൂപനിക്ഷേപത്തട്ടിപ്പിന് കേന്ദ്ര ധനമന്ത്രിയുടെ വ്യാജ എഐ വീഡിയോ; ജാഗ്രത വേണമെന്ന് സൈബർ പോലീസ്ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിലൂടെ വ്യവസായ രംഗത്ത് വലിയ മുന്നേറ്റം സാധ്യമായി;പി രാജീവ്

ജര്‍മ്മനിയില്‍ മാന്ദ്യം, തുടര്‍ച്ചയായ രണ്ടാം പാദത്തിലും ജിഡിപി ഇടിഞ്ഞു

ബര്‍ലിന്‍: 2023 കലണ്ടര്‍ വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ സമ്പദ്വ്യവസ്ഥ 0.3 ശതമാനം ചുരുങ്ങിയതായി ജര്‍മ്മന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് വ്യാഴാഴ്ച പുറത്തുവിട്ട ഡാറ്റ വ്യക്തമാക്കുന്നു. തുടര്‍ച്ചയായ രണ്ടാം പാദ ജിഡിപി ഇടിവാണിത്. ഇതോടെ യൂറോപ്പിലെ ഏറ്റവും വലിയ സമ്പദ്വ്യവസ്ഥ സാങ്കേതികമായി മാന്ദ്യത്തിലായി.

യഥാര്‍ത്ഥ മൊത്ത ആഭ്യന്തര ഉത്പാദനം (റിയല്‍ ജിഡിപി) തുടര്‍ച്ചയായ രണ്ട് പാദങ്ങളില്‍ ഇടിവ് നേരിടുന്ന അവസ്ഥയാണ് സാങ്കേതികമായി മാന്ദ്യം. വില, സീസണല്‍, കലണ്ടര്‍ വ്യതിയാനങ്ങള്‍ എന്നിവ ക്രമീകരിച്ചതിന് ശേഷം 2022 ന്റെ നാലാം പാദത്തില്‍ മൊത്ത ആഭ്യന്തര ഉല്‍പാദനം (ജിഡിപി) 0.3 ശതമാനം ഇടിഞ്ഞതായി ജര്‍മ്മനിയുടെ ഫെഡറല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് (ഡെസ്റ്റാറ്റിസ്) റിപ്പോര്‍ട്ട് പറയുന്നു. സര്‍ക്കാര്‍ ചെലവ് 4.9 ശതമാനം ചുരുങ്ങിയപ്പോള്‍ ഗാര്‍ഹിക ഉപഭോഗം 1.2 ശതമാനം ഇടിവ് നേരിട്ടു.

അതേസമയം മുന്‍പാദത്തെ അപേക്ഷിച്ച് നിക്ഷേപം വര്‍ദ്ധിച്ചിട്ടുണ്ട്.
മെഷിനറി, ഉപകരണ നിക്ഷേപം 3.2 ശതമാനവും നിര്‍മ്മാണ നിക്ഷേപം 3.9 ശതമാനവുമാണ് കൂടിയത്. കയറ്റുമതി 0.4 ശതമാനവും ഇറക്കുമതി 0.9 ശതമാനവും കുറഞ്ഞു.

2022 ലെ അവസാന മൂന്ന് മാസങ്ങളില്‍ സമ്പദ് വ്യവസ്ഥ 0.5 ശതമാനം സങ്കോചം രേഖപ്പെടുത്തിയിരുന്നു. റഷ്യയുടെ ഉക്രെയ്ന്‍ അധിനിവേശത്തെ തുടര്‍ന്ന സംജാതമായ ഊര്‍ജ്ജ പ്രതിസന്ധിയാണ് രാജ്യത്തെ വലയ്ക്കുന്നത്.

X
Top