പ്രധാനമന്ത്രിയുടെ ഒരു ലക്ഷം കോടി രൂപ തൊഴില്‍ പ്രോത്സാഹന പദ്ധതി; വിശദാംശങ്ങള്‍ബംഗ്ലാദേശിൽ നിന്നുള്ള ഉത്പന്നങ്ങൾക്ക് പുതിയ നിയന്ത്രണവുമായി ഇന്ത്യകമ്യൂട്ടഡ് പെന്‍ഷന് പൂര്‍ണ്ണ നികുതി ഇളവ് നല്‍കി പുതിയ ആദായ നികുതി ബില്‍വ്യവസായ സംരംഭങ്ങള്‍ ഇനി അതിവേഗം; അനുമതികളും നടപടിക്രമങ്ങളും എളുപ്പത്തിലാക്കി കെ-സ്വിഫ്റ്റ്എണ്ണയ്ക്കായി ആഫ്രിക്കയിലേക്ക് കണ്ണെറിഞ്ഞ് ഇന്ത്യൻ കമ്പനികൾ

ഇന്ത്യയിലെ ബാങ്കിംഗ് പ്രവര്‍ത്തനങ്ങളില്‍ പുരോഗതി സൃഷ്ടിക്കാന്‍ ജനറേറ്റീവ് എഐയ്ക്കാകുമെന്ന് ആര്‍ബിഐ

ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആര്‍ബിഐ) റിപ്പോര്‍ട്ട് പ്രകാരം, ജനറേറ്റീവ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (AI) ഇന്ത്യയിലെ ബാങ്കിംഗ് പ്രവര്‍ത്തനങ്ങള്‍ 46 ശതമാനം വരെ മെച്ചപ്പെടുത്തും. ഉപഭോക്തൃ പെരുമാറ്റം മനസ്സിലാക്കിയും കാര്യക്ഷമത മെച്ചപ്പെടുത്തിയും വ്യക്തഗത സേവനങ്ങള്‍ സാധ്യമാക്കിയുമാണിത്.

ധനകാര്യ മേഖല സേവനങ്ങളിലുടനീളം എഐ പ്രയോജനപ്പെടുത്തുന്നുണ്ടെന്ന് റിപ്പോര്‍ട്ട് പറഞ്ഞു. ഉപഭോക്തൃ സംതൃപ്തി മെച്ചപ്പെടുത്താനും ഉത്പാദന ക്ഷമതയും വരുമാനവും വര്‍ദ്ധിപ്പിക്കാനും പ്രവര്‍ത്തന ചെലവ് കുറയ്ക്കാനും നിയന്ത്രണങ്ങള്‍ പാലിക്കാനും കൃത്രിമ ബുദ്ധി വഴി സാധിക്കുന്നു.

ഡാറ്റ അനലിറ്റിക്‌സ് കാര്യക്ഷമമാക്കിയാണ് അപകടസാധ്യതകള്‍ എഐ ഫലപ്രദമായി കൈകാര്യം ചെയ്യുന്നത്. ഇത് വഴി ഉപഭോക്തൃ സമീപനം മെച്ചപ്പെടുത്താനാകുന്നു. എഐ അധിഷ്ഠിത ക്രെഡിറ്റ് സ്‌ക്കോറിംഗ് ബാങ്കിംഗ് പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ പേരിലെത്തിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ട് പറഞ്ഞു.

മേഖലയുടെ വരുമാന വളര്‍ച്ചയില്‍ എഐ വരും വര്‍ഷങ്ങളില്‍ നേരിട്ട് സംഭാവന നല്‍കും. 2033 ഓടെ എഐ വിഭാഗം മാത്രം വരുമാനത്തില്‍ 1.02 ലക്ഷം കോടി രൂപ സംഭാവന നല്‍കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 28-34 ശതമാനം വാര്‍ഷിക വളര്‍ച്ചയാണിത്.

X
Top