പുരോഗതി നേടുന്ന സംസ്ഥാനങ്ങളോടുള്ള കേന്ദ്ര അവഗണനയ്ക്കെതിരെ ഒന്നിച്ചു നീങ്ങണമെന്ന് 5 സംസ്ഥാനങ്ങളുടെ കോൺക്ലേവ്വിലക്കയറ്റത്തോത് 3.65 ശതമാനമായി കുറഞ്ഞുജ​ർ​മ​ൻ ഐ​ടി ഭീ​മ​നു​മാ​യി ധാ​ര​ണാ​പ​ത്രം ഒ​പ്പി​ട്ട് കേ​ര​ളംചൈന, വിയറ്റ്‌നാം സ്റ്റീൽ ഉൽപന്നങ്ങൾക്ക് ഉയർന്ന തീരുവ ചുമത്താൻ ഇന്ത്യപെട്രോൾ, ഡീസൽ വില കുറയ്ക്കാൻ സമ്മർദ്ദം

ജിമെയിൽ ആപ്പിൽ ജെമിനി ചാറ്റ്ബോട്ട് ഫീച്ചറുകൾ

ന്ഡ്രോയിഡ് ഫോണുകളിലെ(Android Phones) ജിമെയിൽ(Gmail) ആപ്പിൽ പുതിയ എഐ ഫിച്ചറുകൾ(AI Features) അവതരിപ്പിച്ചു.

ഗൂഗിളിന്റെ എഐ മോഡലായ ജെമിനിയുടെ(Gemini) കഴിവുകൾ ഇനി ജിമെയിലിന്റെ ആന്ഡ്രോയിഡ് പതിപ്പിൽ ലഭിക്കും. ഇതോടൊപ്പം ജെമിനി എഐ അടിസ്ഥാനമാക്കിയുൾള ക്യു&എ ഫീച്ചറും അവതരിപ്പിച്ചു.

ഇക്കഴിഞ്ഞ ജൂണിൽ തന്നെ ജിമെയിലിന്റെ വെബ്ബ് വേർഷനിൽ ജെമിനി അവതരിപ്പിച്ചിരുന്നു. ഇപ്പോൾ ആന്ഡ്രോയിഡ് ഉപഭോക്താക്കൾക്കും ലഭ്യമാക്കുകയാണ്.

ജെമിനി സബ്സ്ക്രിപ്ഷന് ഉള്ളവർക്ക് മാത്രമേ ഇത് ഉപയോഗിക്കാനാവുക. താമസിയാതെ തന്നെ ഈ ഫീച്ചർ ഐഒഎസിലുമെത്തും.

നിങ്ങളുടെ ജിമെയിൽ ഇന്ബോക്സ് മുഴുവന് വായിക്കാന് ജെമിനിയ്ക്ക് സാധിക്കും. നിങ്ങൾക്ക് ആവശ്യമായ ഇമെയിലുകൾ തിരഞ്ഞ് കണ്ടുപിടിക്കാന് ജെമിനിയുടെ സഹായം തേടാം. നിങ്ങൾക്ക് ആവശ്യമായ വിവരങ്ങൾ അടങ്ങിയ ഇമെയിലുകൾ കണ്ടുപിടിക്കാന് ആവശ്യപ്പെടാം.

ഉദാഹരണത്തിന്, ‘കമ്പനിയുടെ ഏറ്റവും പുതിയ മാർക്കറ്റിങ് കാമ്പയിനിന് വേണ്ട ബജറ്റ് എത്രയാണ്’ എന്ന് ജെമിനിയോട് ചോദിക്കാം ഈ വിവരങ്ങൾ അടങ്ങിയ ഇമെയിലുകൾ പരിശോധിച്ച് ആവശ്യമായ വിവരം നിങ്ങൾക്ക് നൽകും.

‘പ്രതിമാസ റിപ്പോർട്ടുകൾ നൽകുന്ന ഇമെയിലുകൾ കാണിക്കൂ’ എന്ന് പ്രസ്തുത വിവരങ്ങൾ അടങ്ങിയ ഇമെയിലുകൾ കാണാനാവും.

ഭാവിയിൽ ഗൂഗിൾ ഡ്രൈവിലുള്ള ഫയലുകളിലേയും ഡോക്യുമെന്റിലേയും വിവരങ്ങൾ തിരയുന്നതിനും ഈ എഐ ഫീച്ചർ ഉപയോഗിക്കാനാവുമെന്ന് ഗൂഗിൾ പറയുന്നു.

ആഴ്ചകൾക്കുള്ളിൽ ഈ ഫീച്ചർ എല്ലാവരിലേക്കും എത്തും. ജെമിനി ബിസിനസ്, എന്റർപ്രൈസ്, എജ്യുക്കേഷന്, എജ്യുക്കേഷന് പ്രീമിയം, ഗൂഗിൾ വണ് എഐ പ്രീമിയം എന്നീ സബ്സ്ക്രിപ്ഷന് പ്ലാനുകളിൽ എതെങ്കിലും എടുത്തിട്ടുള്ളവർക്ക് മാത്രമേ ഈ ഫീച്ചറുകൾ ഉപയോഗിക്കാനാവൂ.

X
Top