ഇന്ത്യയുടെ പ്രധാന കല്‍ക്കരി ദാതാവായി റഷ്യഇലക്ട്രോണിക്‌സ് പാര്‍ട്ട്‌സ് നിര്‍മ്മാണത്തിനായി 600 മില്യണ്‍ ഡോളര്‍ പദ്ധതി ആവിഷ്‌ക്കരിച്ച് ആന്ധ്ര പ്രദേശ്ആര്‍ബിഐ പലിശ നിരക്ക് കുറയ്ക്കാന്‍ തയ്യാറാകില്ലെന്ന് സാമ്പത്തിക വിദഗ്ധര്‍മാനുഫാക്ച്വറിംഗ് പിഎംഐ 16 മാസത്തെ ഉയരത്തില്‍ഇന്ത്യയുമായുള്ള വ്യാപാര ഉടമ്പടി പെട്ടെന്ന് സാധ്യമാകില്ലെന്ന് യുഎസ് പ്രതിനിധി

തീരുവ നിഴലില്‍ തിളക്കം മങ്ങി രത്‌ന-ആഭരണ വ്യവസായം; ഒരു ലക്ഷം പേരെ ബാധിക്കുമെന്ന് ആശങ്ക

മുംബൈ: ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് 25 ശതമാനം തീരുവ ഏര്‍പ്പെടുത്താനുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നീക്കം രാജ്യത്തെ രത്‌ന-ആഭരണ വ്യവസായത്തിന് കനത്ത പ്രഹരമാകുമെന്ന് റിപ്പോര്‍ട്ട്.

ഈ മേഖലയിലെ ഒരു ലക്ഷത്തിലധികം തൊഴിലവസരങ്ങളെ ഇത് ബാധിക്കുമെന്നും ആഭരണ നിര്‍മ്മാതാക്കളും കയറ്റുമതിക്കാരും പറയുന്നു. നേരത്തെ 10 ശതമാനം തീരുവ ഏര്‍പ്പെടുത്തിയപ്പോള്‍ തന്നെ ഈ മേഖലയിലെ അന്‍പതിനായിരത്തോളം തൊഴിലാളികളെ ബാധിച്ചിരുന്നതായി ഓള്‍ ഇന്ത്യ ജെം ആന്‍ഡ് ജ്വല്ലറി ഡൊമസ്റ്റിക് കൗണ്‍സില്‍ ചൂണ്ടിക്കാട്ടി.

ഒരു ലക്ഷത്തിലധികം തൊഴിലുകള്‍ അപകടത്തില്‍:
023-2024 സാമ്പത്തിക വര്‍ഷത്തില്‍, ഇന്ത്യ ആഗോളതലത്തില്‍ 32.85 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള രത്‌ന-ആഭരണങ്ങള്‍ കയറ്റുമതി ചെയ്തു, ഇതില്‍ അമേരിക്കയിലേക്കാണ് 30.28% കയറ്റുമതിയും നടന്നത്. ഏതാണ്ട് 86,000 കോടി രൂപ മൂല്യം വരുന്നതാണ് ഈ രത്‌ന ആഭരണങ്ങള്‍.

2024 കലണ്ടര്‍ വര്‍ഷത്തില്‍, അമേരിക്കയുടെ മൊത്തം 89.12 ബില്യണ്‍ ഡോളറിന്റെ രത്‌ന, ആഭരണ ഇറക്കുമതിയുടെ 12.99% ശതമാനവും ഇന്ത്യയാണ് വിതരണം ചെയ്തതെന്ന് യുഎസ് ഇന്റര്‍നാഷണല്‍ ട്രേഡ് കമ്മീഷന്‍ (യുഎസ്‌ഐടിസി) കണക്കുകള്‍ പറയുന്നു. വജ്രങ്ങള്‍ പതിച്ച ആഭരണങ്ങളുടെ 85% യുഎസിലേക്കാണ് ഇന്ത്യ കയറ്റുമതി ചെയ്യുന്നത്.

2023-2024 സാമ്പത്തിക വര്‍ഷത്തില്‍, ഇന്ത്യ ആഗോളതലത്തില്‍ 32.85 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള രത്‌ന-ആഭരണങ്ങള്‍ കയറ്റുമതി ചെയ്തു, ഇതില്‍ അമേരിക്കയിലേക്കാണ് 30.28% കയറ്റുമതിയും നടന്നത്. ഏതാണ്ട് 86,000 കോടി രൂപ മൂല്യം വരുന്നതാണ് ഈ രത്‌ന ആഭരണങ്ങള്‍ . വാണിജ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം, രത്‌നങ്ങളുടെയും ആഭരണങ്ങളുടെയും ഇന്ത്യയുടെ ഏറ്റവും വലിയ വിപണികളിലൊന്നാണ് യുഎസ്.

ഇന്ത്യ-യുഎസ് വ്യാപാര ചര്‍ച്ചകളില്‍ പ്രതീക്ഷ: ഓഗസ്റ്റ് അവസാനത്തോടെ നടക്കാനിരിക്കുന്ന ഇന്ത്യ-യുഎസ് ഉഭയകക്ഷി വ്യാപാര കരാര്‍ ചര്‍ച്ചകളുടെ ആറാം ഘട്ടത്തില്‍ ഒരു കരാര്‍ ഉറപ്പിക്കാനോ, അല്ലെങ്കില്‍ യുഎസ് പ്രതിനിധികള്‍ ഇന്ത്യ സന്ദര്‍ശിക്കുമ്പോള്‍ ഇടക്കാല കരാറിലെത്താനോ കഴിയുമെന്ന പ്രതീക്ഷയിലാണ് വ്യവസായ മേഖല.

X
Top