അന്താരാഷ്ട്ര വിനോദസ‍ഞ്ചാര കേന്ദ്രമായി ഉയരാൻ പാതിരാമണൽസ്വർണ വില ഇനിയും 30 ശതമാനം ഉയരുമെന്ന് വിദഗ്ധർഇന്ത്യയുടെ വളര്‍ച്ചാനിരക്ക് 7.4 ശതമാനത്തിലേക്ക് കുതിക്കുമെന്ന് ഫിച്ച്റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ച് ആർബിഐസഹാറ തട്ടിപ്പ്: 6,840 കോടി തിരിച്ചുകൊടുത്തെന്ന് അമിത് ഷാ

നടപ്പ് സാമ്പത്തികവര്‍ഷത്തില്‍ ജിഡിപി വളര്‍ച്ച 6.3 ശതമാനമെന്ന് എസ്ബിഐ

ന്യൂഡല്‍ഹി: ഇന്ത്യയുടെ വളര്‍ച്ച 2026 സാമ്പത്തികവര്‍ഷത്തില്‍ 6.3 ശതമാനമായി ചുരുങ്ങുമെന്ന് എസ്ബിഐ റിപ്പോര്‍ട്ട്. റിസര്‍വ് ബാങ്ക് 6.5 ശതമാനം വളര്‍ച്ച കണക്കാക്കിയ സ്ഥാനത്താണിത്.

സ്വകാര്യ മൂലധന ചെലവ് ദുര്‍ബലമായതിനാല്‍ ആദ്യ പാദ വളര്‍ച്ച 6.8-7 ശതമാനവും രണ്ടാം പാദത്തില്‍ 6.5 ശതമാനവും മൂന്നാംപാദത്തില്‍ 6.3 ശതമാനവും നാലാംപാദത്തില്‍ 6.1 ശതമാനവുമാകും.

2024-25 സാമ്പത്തികവര്‍ഷത്തെ വളര്‍ച്ച 6.5 ശതമാനമായിരുന്നു. മുന്‍വര്‍ഷത്തെ 9.2 ശതമാനത്തെ അപേക്ഷിച്ച് വളരെ കുറവ്. അനിശ്ചിതമായ മാക്രോ ഇക്കണോമിക് സാഹചര്യങ്ങളെ തുടര്‍ന്നാണിത്.

ജൂലൈയില്‍ വായ്പ വളര്‍ച്ച 10 ശതമാനമായി കുറഞ്ഞത് ചൂണ്ടിക്കാട്ടിയ റിപ്പോര്‍ട്ട് വളര്‍ച്ച ഉറപ്പ് വരുത്താന്‍ പരിഷ്‌ക്കരണങ്ങള്‍ അനിവാര്യമാണെന്ന് പറഞ്ഞു. നേരത്തെ ആര്‍ബിഐ ഒന്നാംപാദത്തില്‍ 6.5 ശതമാനവും രണ്ടാംപാദത്തില്‍ 6.7 ശതമാനവും മൂന്നാംപാദത്തില്‍ 6.6 ശതമാനവും നാലാംപാദത്തില്‍ 6.3 ശതമാനവും വളര്‍ച്ച പ്രവചിപ്പിരുന്നു.

X
Top