ഇന്ത്യന്‍ കാര്‍ഷിക മേഖലയുടെ ആദ്യപാദ വളര്‍ച്ചാ നിരക്ക് ലോകത്തിലെ ഉയര്‍ന്നത്:  ശിവരാജ് സിംഗ് ചൗഹാന്‍ഡോളറിനെതിരെ 8 പൈസ നേട്ടത്തില്‍ രൂപനിക്ഷേപത്തട്ടിപ്പിന് കേന്ദ്ര ധനമന്ത്രിയുടെ വ്യാജ എഐ വീഡിയോ; ജാഗ്രത വേണമെന്ന് സൈബർ പോലീസ്ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിലൂടെ വ്യവസായ രംഗത്ത് വലിയ മുന്നേറ്റം സാധ്യമായി;പി രാജീവ്അടിസ്ഥാന സൗകര്യ പദ്ധതികള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി 20,000 കോടി രൂപയുടെ ഗ്യാരണ്ടി ഫണ്ട്

സെബി ചെയര്‍പേഴ്‌സണെ സന്ദര്‍ശിച്ച് ഗൗതം അദാനി

മുംബൈ: ശതകോടീശ്വരനും അദാനി ഗ്രൂപ്പിന്റെ ചെയര്‍മാനുമായ ഗൗതം അദാനി സ്റ്റോക്ക്‌ മാര്‍ക്കറ്റ് റെഗുലേറ്ററായ സെബിയുടെ ആസ്ഥാനം സന്ദര്‍ശിച്ചു. നാലാഴ്ചയ്ക്കുള്ളില്‍ രണ്ടുതവണ സെബിയിലെത്തിയ അദാനി ചെയര്‍പേഴ്‌സണ്‍ മാധബി പുരി ബുച്ചുമായി കൂടിക്കാഴ്ച നടത്തി. എന്നാല്‍ സന്ദര്‍ശനോദ്ദേശം ഇതുവരെ വ്യക്തമായിട്ടില്ല.

ഈ വര്‍ഷം റെഗുലേറ്ററി ബോഡി മേധാവിയായി ചുമതലയേറ്റതിനു ശേഷം ബുച്ചിനെ സന്ദര്‍ശിച്ച അപൂര്‍വ്വം കോര്‍പറേറ്റ് തലവന്മാരില്‍ ഒരാളാണ് അദാനി. തുറമുഖങ്ങള്‍, ഊര്‍ജം, ഹരിത ഊര്‍ജം, സിമന്റ് എന്നീ മേഖലകളില്‍ സാന്നിധ്യമുള്ള, രാജ്യത്തെ ഏറ്റവും മികച്ച മൂന്ന് കോര്‍പ്പറേറ്റ് ഹൗസുകളിലൊന്നായ അദാനി ഗ്രൂപ്പിന് കീഴില്‍ 9 കമ്പനികളാണുള്ളത്.

ഈയിടെ അബുജ, എസിസി സിമന്റുകളെ ഏറ്റെടുത്ത ഗ്രൂപ്പ്, ലിസ്റ്റഡ് കമ്പനിയും വാര്‍ത്താ ചാനലുമായ എന്‍ഡിടിവിയെ തങ്ങളുടെ സാമ്രാജ്യത്തില്‍ ചേര്‍ക്കാനുള്ള ഒരുക്കത്തിലാണ്.

X
Top