ഇന്ത്യന്‍ കാര്‍ഷിക മേഖലയുടെ ആദ്യപാദ വളര്‍ച്ചാ നിരക്ക് ലോകത്തിലെ ഉയര്‍ന്നത്:  ശിവരാജ് സിംഗ് ചൗഹാന്‍ഡോളറിനെതിരെ 8 പൈസ നേട്ടത്തില്‍ രൂപനിക്ഷേപത്തട്ടിപ്പിന് കേന്ദ്ര ധനമന്ത്രിയുടെ വ്യാജ എഐ വീഡിയോ; ജാഗ്രത വേണമെന്ന് സൈബർ പോലീസ്ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിലൂടെ വ്യവസായ രംഗത്ത് വലിയ മുന്നേറ്റം സാധ്യമായി;പി രാജീവ്അടിസ്ഥാന സൗകര്യ പദ്ധതികള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി 20,000 കോടി രൂപയുടെ ഗ്യാരണ്ടി ഫണ്ട്

ശതകോടീശ്വരന്മാരുടെ ടോപ്പ് 10 പട്ടികയില്‍ നിന്നും ഗൗതം അദാനി പുറത്ത്

ന്യൂഡല്‍ഹി: ലോകത്തിലെ മികച്ച 10 ധനികരുടെ പട്ടികയില്‍ നിന്ന് ഗൗതം അദാനി പുറത്തായി.ബ്ലൂംബെര്‍ഗ് ശതകോടീശ്വരന്‍മാരുടെ സൂചികയില്‍ ഇന്ത്യന്‍ ശതകോടീശ്വരന്‍ 11-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയായിരുന്നു. നേരത്തെ നാലാം സ്ഥാനമാണ് അദ്ദേഹം അലങ്കരിച്ചിരുന്നത്.

മൂന്ന് വ്യാപാര ദിവസങ്ങള്‍ക്കുള്ളില്‍ 34 ബില്യണ്‍ ഡോളര്‍ വ്യക്തിഗത സമ്പത്ത് നഷ്ടപ്പെട്ടതിനെ തുടര്‍ന്നാണിത്. അദാനിഗ്രൂപ്പ് ഓഹരികളുടെ വിപണിമൂല്യം ഏതാണ്ട് 68 ബില്യണിലധികമാണ് കഴിഞ്ഞ മൂന്ന് ദിവസത്തില്‍ ചോര്‍ന്നത്.’സ്റ്റോക്ക് കൃത്രിമത്വവും അക്കൗണ്ടിംഗ് വഞ്ചനയും’ ആരോപിച്ച് ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരുന്നു.

തുടര്‍ന്നാണ് ഓഹരികള്‍ കൂപ്പുകുത്തിയത്. 84.4 ബില്യണ്‍ ഡോളറിന്റെ നിലവിലെ ആസ്തിയില്‍, അദാനി ഇപ്പോഴും റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ചെയര്‍മാന്‍ മുകേഷ് അംബാനിയേക്കാള്‍ മെച്ചപ്പെട്ട സ്ഥാനത്താണ്. 82.2 ബില്യണ്‍ ഡോളറാണ് മുകേഷ് അംബാനിയുടെ ആസ്തി.

പുതിയ പട്ടികപ്രകാരം ബെര്‍നാള്‍ഡ് ആര്‍നോള്‍ട്ട്, ഇലോണ്‍ മസ്‌ക്ക്, ജെഫ് ബെസോസ് എന്നിവരാണ് ലോകത്തെ ആദ്യമൂന്ന് അതിസമ്പന്നര്‍. മെക്‌സിക്കല്‍ വ്യവസായി കാര്‍ലോസ് സ്ലിം, ഗൂഗിള്‍ സഹസ്ഥാപകന്‍ സെര്‍ജി ബ്രിന്‍, മൈക്രോസോഫ്റ്റ് മുന്‍ സിഇഒ സ്റ്റീവ് ബാല്‍മെര്‍ എന്നിവര്‍ക്ക് പിറകിലാണ് നിലവില്‍ അദാനിയുടെ സ്ഥാനം.

ഓഹരികളിലെ ഇടിവ് തുടരുന്ന പക്ഷം ഏഷ്യയിലെ ഏറ്റവും ധനികനായ വ്യക്തി എന്ന സ്ഥാനവും അദാനിയ്ക്ക് നഷ്ടമാകും.

X
Top