4 രാജ്യങ്ങളിലേക്ക് ഉള്ളി കയറ്റുമതിക്ക് അനുമതിഎണ്ണവില കുറയാനുള്ള സാധ്യത മങ്ങുന്നുക്രൂഡ് ഓയില്‍ ഇറക്കുമതി 21 മാസത്തെ ഉയര്‍ന്ന നിലയില്‍സർക്കാരിന്റെ ആണവോർജ പദ്ധതിയിൽ വമ്പന്മാർ ഭാഗമായേക്കുംസംരംഭകരായി സ്ത്രീകള്‍ വരുന്നത് സന്തോഷം: മുഖ്യമന്ത്രി

പുതിയ പ്രവർത്തന വിഭാഗത്തിലേക്ക് പ്രവേശിച്ച് ഗെയിൽ

മുംബൈ: ഗ്രിഡ് ഇല്ലാത്ത സ്ഥലങ്ങളിൽ നിന്നും രാജ്യത്തെ ഗതാഗത വ്യവസായത്തിൽ നിന്നുമുള്ള ആവശ്യം നിറവേറ്റുന്നതിനുള്ള കാഴ്ചപ്പാടോടെ വിതരണ ദ്രവീകൃത പ്രകൃതി വാതക (എൽഎൻജി) ഉൽപ്പാദനത്തിലേക്ക് പ്രവേശിക്കാനുള്ള പദ്ധതികൾ പ്രഖ്യാപിച്ച്‌ സർക്കാർ ഉടമസ്ഥതയിലുള്ള പ്രകൃതി-വാതക സംസ്കരണ, വിതരണ കമ്പനിയായ ഗെയിൽ. പൈലറ്റ് അടിസ്ഥാനത്തിൽ എൽഎൻജി ഉൽപ്പാദിപ്പിക്കാൻ കഴിയുന്ന രണ്ട് ചെറുകിട ദ്രവീകരണ സ്കിഡുകൾക്കായി കമ്പനി ഇതിനകം ഓർഡർ നൽകിയിട്ടുണ്ട് എന്ന് ഗെയിൽ പത്രക്കുറിപ്പിൽ പറഞ്ഞു. എക്‌സ്‌ക്ലൂസീവ് സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കിയുള്ള ചലിക്കുന്ന ദ്രവീകരണ സ്‌കിഡുകൾ ഉപയോഗിച്ചാണ് ദ്രവീകരണ പ്രക്രിയ നടത്തുകയെന്ന് കമ്പനി അറിയിച്ചു.

ഈ പ്ലാന്റുകൾ എൽഎൻജി ഫില്ലിംഗ് സ്റ്റേഷനുകളും ബങ്കറിംഗും സ്ഥാപിക്കുന്നതിനും പുതിയ സിജിഡി മേഖലകളിലും മറ്റ് വിദൂര ഫീൽഡുകളിലും പ്രകൃതി വാതകം ദ്രവീകരിക്കുന്നതിനും സഹായിക്കുമെന്ന് റിപ്പോർട്ടുണ്ട്. രാജ്യത്ത് ആദ്യമായിയാണ് പോർട്ടബിൾ, സ്‌കേലബിൾ ദ്രവീകരണ യന്ത്രങ്ങൾ വിന്യസിക്കുന്നതെന്ന് കമ്പനി പ്രസ്താവനയിൽ പറഞ്ഞു. പ്രൈമറി എനർജി മിക്‌സിൽ പ്രകൃതിവാതകത്തിന്റെ വിഹിതം ഉയർത്തുന്നതിനുള്ള ഇന്ത്യാ ഗവൺമെന്റിന്റെ കേന്ദ്രീകൃത പരിപാടികൾക്ക് ഈ പദ്ധതി കൂടുതൽ ഊർജം പകരും. 

X
Top